പാക് തടവിൽ അഭിനന്ദൻ നേരിട്ടത് കൊടുംക്രൂരതകൾ; റിപ്പോർട്ട് ഇങ്ങനെ..!!

19

പാക് പോർ വിമാനങ്ങളെ തുരത്തുന്നതിന് ഇടയിൽ പാക് സൈനികരുടെ പിടിയിൽ ആയ ആദ്യ 24 മണിക്കൂർ നേരിടേണ്ടി വന്നത് കൊടും ക്രൂരതകൾ. സൈനിക ആശുപത്രിയിൽ വെച്ച് നടക്കുന്ന ഡീബ്രീഫിങ്ങിന് ഇടയിൽ ആണ് അഭിനന്ദൻ സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയത്.

ഇന്ത്യൻ വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാൻ ആദ്യ 24 മണിക്കൂറിൽ നേരിടേണ്ടി വന്ന ക്രൂരതകൾ ഇങ്ങനെ, ഇന്ത്യൻ വിവരങ്ങൾ ചോർത്തുന്നതിനായി ആദ്യ മൂന്ന് മണിക്കൂർ ഗുരുതര പരിക്കുകളോടെ പിടിയിൽ ആയ അഭിനന്ദനെ ഇരിക്കാൻ സമ്മതിച്ചില്ല. കൂടാതെ, ഉറങ്ങാതെ ഇരിക്കാൻ ഉച്ചത്തിൽ പാട്ട് വെക്കുകയും ചെയ്തു.

കുടിക്കാൻ വെള്ളം നൽകാതെ ഇരിക്കുകയും ക്രൂരമായി അടിച്ചതായും സൂചന. ശത്രുരാജ്യത്തിന്റെ പിടിയിലാവുന്ന സൈനികർ ഇന്ത്യൻ സൈനിക വിന്യാസത്തെ കുറിച്ചും ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്കൻസിയെ കുറിച്ചും ആദ്യ 24 മണിക്കൂറിൽ എങ്കിലും മിണ്ടരുത് എന്നാണ് നിർദ്ദേശം. ആ സമയത്തിനുള്ളിൽ റേഡിയോ ഫ്രീക്കൻസിയിലും സൈനിക വിന്യാസത്തിലും മാറ്റങ്ങൾ വരുത്തും. വലിയ രീതിയിൽ ഉള്ള പീഡനമുണ്ടായിട്ടും അഭിനന്ദൻ നിർദ്ദേശം അക്ഷരം പ്രതി പാലിച്ചു.

You might also like