അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. അതി ജീവനം എന്ന കൂട്ടായ്മ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു.
അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. രോഗത്തെ ചിരിയോടെ നേരിട്ട് അർബുദ പോരാട്ടത്തിൽ നിരവധി പേർക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവരോട് പറയുന്ന വ്യക്തികൂടിയായിരുന്നു നന്ദു. ഒട്ടേറെ ആളുകളാണ് നന്ദുവിന് അനുശോചനമറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. അതിജീവനത്തിന്റെ രാജകുമാരൻ പോയി എന്നാണ് സീമ ജി നായർ കുറിച്ചത്. സീമ ജി നായർ കുറിച്ചത് ഇങ്ങനെ.. അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി. വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ). എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു. ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു.
പക്ഷെ. പുകയരുത്. ജ്വാലിക്കണം. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ. എനിക്ക് വയ്യ എന്റെ ദൈവമേ. നീ ഇത്രയും ക്രൂ രനായി പോകുന്നത് എന്താണ്. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു. എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…