Categories: GossipsNews

അപ്രതീക്ഷിതം; പുനീതിന്റെ വിയോഗം തന്നിൽ ഞെട്ടലുണ്ടാക്കിയെന്ന് മോഹൻലാൽ…!!

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആയ താജ് കുമാറിന്റെ മകനും തെന്നിന്ത്യൻ സിനിമയിൽ പവർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന പുനീത് രാജ് കുമാർ ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ഉച്ചയോടെ തന്നെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയും ആയിരുന്നു.

ഒരുപാട് വർഷങ്ങൾ ആയി തനിക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരാൾ ആയ പുനീതിന്റെ വിയോഗം തന്നിൽ ഞെട്ടലുണ്ടാക്കി എന്ന് മോഹൻലാൽ പ്രതികരിക്കുന്നത്.

‘ഒരുപാട് വർഷങ്ങൾ ആയിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ് കുമാർ. ചെറിയ പ്രായം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ് കുമാർ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിലുള്ള ഒരു വാർത്ത ആയതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല.

മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകള്‍ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്. അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് ഇത്. ഷോക്കിങ് ആണ്’ മോഹൻലാൽ പറഞ്ഞു.

മലയാളികൾക്ക് പുനീതിനെ കൂടുതൽ പരിചയം കന്നഡയിലെ താര ചക്രവർത്തി രാജ് കുമാറിന്റെ മകൻ എന്ന നിലയിലാണ്. കേരളത്തിൽ കന്നഡ സിനിമകൾക്ക് വലിയ സ്വീകാര്യതയില്ലാത്തതാണ് അതിനു പ്രധാന കാരണം. പിന്നീട് പുനീത് കേരളത്തിൽ വാർത്തയായത് മോഹൻലാലുമായി ബന്ധപ്പെട്ടാണ്.

മോഹൻലാൽ അഭിനയിച്ച കന്നഡ ചിത്രം ‘മൈത്രി’യിൽ പുനീതുമുണ്ടായിരുന്നു. അക്കാലത്താണ് പുനീതിന്റെ താരമൂല്യത്തെക്കുറിച്ച് മലയാളികൾക്ക് മനസ്സിലായിത്തുടങ്ങിയതും.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago