Malayali Special

ജോലി തന്നു, പക്ഷെ യാത്രകളിൽ അയാൾ എന്നെ പീഡിപ്പിച്ചു, എന്നെ മാത്രമല്ല പ്രായപൂർത്തിയാകാത്ത കുട്ടിയെ വരെ; കാമുകന്റെ ക്രൂരതകളെ കുറിച്ച് തുറന്നെഴുതി യുവതി..!!

മീ ടൂ വെളിപ്പെടുത്തലുകൾ വഴി ശ്രദ്ധേയമായ കുറിപ്പുകൾ എഴുതി ക്രൂര മുഖങ്ങൾ തുറന്ന് കാട്ടിയ പെണ്കുട്ടിയാണ് ശ്രുതി ചൗധരി. കാമുകൻ തന്നോട് ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തുകയും അത് ഏറെ ചർച്ച ആകുകയും ചെയ്തു.

ഹ്യൂമൻ ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജ് വഴി ശ്രുതി തന്റെ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്, പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഒരു ചെറിയ ഗ്രാമത്തിൽ നിന്നും മുംബൈ എന്ന മഹാനഗരത്തിലെത്തിയതായിരുന്ന എന്റെ എഴുത്ത് കണ്ട് കൂടെ ജോലി ചെയ്യാൻ അയാൾ വിളിക്കുകയായിരുന്നു. പിന്നീട് എപ്പോഴോ അവർ തമ്മിൽ പരസ്പരം അടുത്തു. തന്റെ പ്രശ്‌നങ്ങള്‍ പലതും അയാളോട് മനസ് തുറന്നു പറഞ്ഞു. പിന്നീട് ശരീരം പങ്കിടുന്ന തലം വരെ ആ ബന്ധം വളർന്നു. എന്നാൽ സ്‌കോട്‌ലന്‍ഡിലേക്കുള്ള ഒരു യാത്രയാണ് എല്ലാം മാറ്റിമറിച്ചത്.

അവിടെവച്ച് ഒരു രാത്രി അയാളുടെ അടുത്ത് നിന്ന് തിരികെപോകാൻ തുടങ്ങുകയായിരുന്ന എന്നെ തടഞ്ഞു നിറുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഒഴിഞ്ഞുമാറിയതോടെ അയാൾ രൂക്ഷമായി പെരുമാറാൻ തുടങ്ങി. അയാളുടെ ആവശ്യത്തിന് അവസാനം വഴങ്ങിയെങ്കിലും വളരെ ക്രൂരമായാണ് അയാള്‍ പെരുമാറിയത്. എന്നെ വേദനിപ്പിക്കുകയും ശരീരഭാഗങ്ങളിൽ കടിക്കുകയും ചെയ്തു. വൈകിയാണ് അതൊരു പീഡനമാണെന്ന് അറിഞ്ഞത്. ഇതിനുശേഷമാണ് അയാളുടെ യഥാർത്ഥമുഖം മനസിലാക്കുന്നത്. പല സ്ത്രീകളുമായും അയാൾക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

പക്ഷേ ഒരേ സ്ഥാപനത്തിൽ ജോലി തുടരേണ്ടിവന്നു. അപ്പോഴാണ് മറ്റൊരു പെണ്കുട്ടിക്കും അയാളിൽ നിന്ന് സമാനമായ അനുഭവം ഉണ്ടെന്ന് അറിഞ്ഞത്. ഞാനും ആ കുട്ടിയുമൊക്കെ അയാളുടെ ഇരകളാ യിരുന്നുവെന്ന് അപ്പോഴാണ് മനസിലാക്കിയത്. ബന്ധങ്ങൾക്കിടയിലും ബലാത്സംഗവും പീഡനവും നടക്കുന്നുണ്ട് അങ്ങനെയാണ് അതിനെക്കുറിച്ച് തുറന്നെഴുതിയത്. അതിനെത്തുടർന്ന് ആ പോസ്റ്റിന് മറുപടിയായി നിരവധി പെണ്കുട്ടികള്‍ അയാൾക്കെതിരെ രംഗത്ത് വന്നു. പ്രായപൂർത്തിയാകാത്ത പെണ്കുട്ടി വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തുടന്നാണ് എല്ലാവർക്കുമായി പോരാടാന്‍ തീരുമാനിച്ചത്. അങ്ങനെ അവസാനം നിയമത്തിന് മുന്നില്‍ അയാളെ കൊണ്ടുവന്നു നടപിടിയെടുപ്പിച്ചു.

നിങ്ങളൊരിക്കലും ഒറ്റയ്‌ക്കെല്ലെന്ന് തിരിച്ചറിയണമെന്നും നിങ്ങൾ അനുഭവിക്കുന്ന അതേ ദുരിതങ്ങൾ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടെന്നും ഓർക്കണം എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago