Malayali Special

മലയാളി കുട്ടികളുടെ നഗ്ന ചിത്രങ്ങൾക്ക് വിദേശത്ത് ആവശ്യക്കാർ നിരവധി; വിതരണക്കാരെ പോലീസ് പൊക്കി..!!

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഉണ്ടാകുന്നതിന് മുന്നേ തന്നെ നിരവധി സൈറ്റുകൾ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ, സമൂഹ മാധ്യമങ്ങൾ വളർച്ചക്ക് അനുസരിച്ച് കുറ്റ കൃത്യങ്ങളും കൂടി വരുകയാണ്.

കേരളത്തിലെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ വിറ്റഴിക്കുന്ന സംഘത്തിലെ 21 പേരെയാണ് പോലീസ് പിടിച്ചത്.

ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങൾ വഴിയാണ് കുട്ടികളുടെ ചിത്രങ്ങളുടെ വിലപേശൽ നടക്കുന്നത്. ആദ്യം വ്യാജ പേരിൽ ഗ്രൂപ്പുകൾ തുടങ്ങും, തുടർന്ന് വെബ് സൈറ്റുകൾ സജീവമാക്കി, ഫോട്ടോകൾ ഉണ്ടെന്നുള്ള പോസ്റ്റുകൾ ഇട്ട് തുടങ്ങും, തുടർന്ന് വിലപേശൽ നടത്തും.

കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും കൃത്യമായ ലോഗ് വിവരങ്ങൾ കണ്ടെത്തിയതാണ് കുറ്റവാളികളെ പോലീസ് പിടിച്ചത്. മലയാളി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 84 പേരെ കണ്ടെത്തി എന്നും അവരിൽ 21 പേർ മാത്രമാണ് പിടിയിൽ ആയത് എന്നും സൈബർ ഡോം നോഡൽ ഓഫീസറും ദക്ഷിണ മേഖല എ ഡി ജി പിയുമായ മനോജ് എബ്രഹാം പറയുന്നു.

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, മലപ്പുറം എന്നിവടങ്ങളിൽ ആണ് റെയ്ഡ് നടന്നത് എന്നും വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ പരിശോധനകൾ നടത്തും എന്നും പോലീസ് മേധാവി ലോക്നാഥ് ബഹ്‌റ അറിയിച്ചു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago