Malayali Special

ആവശ്യ സാധനങ്ങൾ വാങ്ങാൻ പോയ യുവാവ് കൊണ്ടുവന്നത് യുവതിയെ; പരാതിയുമായി അമ്മ പോലീസ് സ്റ്റേഷനിൽ..!!

രാജ്യവാപകമായി ഇപ്പോൾ കൊറോണ വ്യാപനത്തിന് എതിരെ ലോക്ക് ഡൌൺ പ്രഖ്യാപനം തുടരുമ്പോൾ ആണ് ഗാസിയാബാദിൽ നിന്നും വ്യത്യസ്തമായ ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്.

ലോക്ക് ഡൌൺ സമയത് അവശ്യ സാധനങ്ങൾ വാങ്ങാൻ എന്ന രീതിയിൽ വീട്ടിൽ നിന്നും പോയ യുവാവ് തിരിച്ചു വന്നത് പെൺകുട്ടിയും ആയി ആയിരുന്നു.

യുപിയിലെ ഗാസിയാബാദിൽ ആണ് 26 വയസുള്ള ഗുഡുവാണ് വധു സവിതയുമായി വീട്ടിൽ എത്തിയത്. രണ്ടു മാസങ്ങൾക്ക് മുമ്പ് ആയിരുന്നു ആര്യ സമാജത്തിൽ വെച്ച് ഗുഡ്ഡു സവിതയെ വിവാഹം കഴിക്കുന്നത്. എന്നാൽ മതിയായ സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് ഇവർക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.

ഭാര്യയുമായി വീട്ടിൽ എത്തിയെങ്കിലും അമ്മയെ അറിയിക്കാതെ നടത്തിയ രഹസ്യ വിവാഹം അമ്മ സമ്മതിച്ചില്ല. മരുമകളെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ല എന്ന് അമ്മ പോലീസിൽ പരാതി നൽകി.

ലോക്ക് ഡൌൺ ആയത് കൊണ്ട് ആര്യ സമാജത്തിൽ പോയി കൂടുതൽ അവശ്യ സർട്ടിഫിക്കറ്റ് വാങ്ങാൻ ഗുഡ്ഡുവിനു കഴിഞ്ഞിരുന്നില്ല. ഇത്രയും നാൾ ഡൽഹിയിൽ ഉള്ള ഒരു വാടക വീട്ടിൽ ആണ് സവിതയെ താമസിപ്ലിച്ചിരുന്നത് എന്നാൽ ലോക്ക് ഡൌൺ ആയതോടെ വാടക കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാടക വീട്ടിൽ നിന്ന് ഇറക്കി വിടുന്ന സാഹചര്യത്തിൽ ആണ് ഗുഡ്ഡു ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരാൻ തയ്യാറായത്. എന്നാൽ അമ്മയുടെ പരാതിയെ തുടർന്ന് പോലീസ് വാടക ഉടമസ്ഥനോട് സംസാരിച്ചു സാവകാശം വാങ്ങി.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago