ഇടവഴിയിൽ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും പരസ്യമായി കെട്ടിപ്പിടിച്ചു ചുംബിക്കുന്ന ചോദ്യം ചെയ്ത ആളുടെ കൈ കമിതാക്കൾ ആക്രമിച്ച് തല്ലി ഒടിച്ചു.
നീലേശ്വരത്തെ ബോധി ബുക്സ് ഉടമ, കിഴക്കൻ കൊഴുവലിലെ അമ്പലവാസിയായ യുവാവ് രമേശന്റെ (48) എസ് കെയുടെ കൈയാണ് കമിതാക്കൾ തല്ലിയൊടിച്ചത്.
നീലേശ്വരം ബസ് സ്റ്റാന്റിൽ നിന്നും മന്ദാപുറം കാവിലേക്ക് പോകുന്ന ഇടവഴിയിൽ ആണ് കമിതാക്കൾ കാമകേളികൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഞായറാഴ്ച രമേശൻ വീട്ടിലേക്ക് പോകുന്ന വഴിയാണ് പൊതുവഴിയിൽ കമിതാക്കൾ കാമ കേളിയിൽ ഏർപ്പെട്ടിരുന്നത്, ഇത് പൊതുവഴിയല്ലേ എന്ന് ചോദിച്ച രമേശനെ കാനയിലേക്ക് തള്ളി ഇടുകയും കൈ ചവിട്ടി ഒടിക്കുക ആയിരുന്നു.
തുടർന്ന്, രമേശന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി എങ്കിലും കമിതാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളെ തിരിച്ചറിയാൻ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. മന്ദാപുറം കാവിലേക്ക് പോകുന്ന വഴിയിൽ പ്രണയ സല്ലാപവും കാമകേളികളും സ്ഥിരം സംഭവമാകുന്നത് നാട്ടുകാർക്ക് ശല്യം ആകുന്നു എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…