കാസർകോട്; ഇന്ന് എല്ലാവരും മൗനത്തിൽ ആണ്, രണ്ട് ജീവനുകൾ ആണ് വടിവാൾ പിടിയിൽ പിടഞ്ഞു വീണു മരിച്ചത്.രണ്ട് യൂത് കോണ്‍ഗ്രസ്സ് പ്രവർത്തകർ. ഒരാൾ കൃപേഷ്, ഒരാൾ ശരത് ലാൽ. തകർന്നത് ഓലപ്പുറയിൽ താമസിക്കുന്ന കുറച്ചു ജീവനുകളുടെ അത്താണികൾ, കൃപേഷിന്റെ അച്ഛൻ സിപിഎം അനുഭാവി ആണ്. എന്നിട്ടും അവർ അവനെ കൊന്നു എന്ന് ആ അച്ഛൻ വിലപിക്കുന്നു.
കൃപേഷിന്റെ അമ്മയുടെ കരച്ചിലിന്റെ മുന്നിൽ രാഷ്ട്രീയ നേതാക്കളും നാടും ബന്ധുക്കളും എല്ലാം തകർന്ന് വീണു. കയ്യും കാലും കൊത്തിട്ട് തന്നായിരുന്നു എങ്കിലും ഞാൻ നോക്കില്ലായിരുന്നോ, എന്നാണ് അമ്മ ചോദിക്കുന്നത്.
കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കൃപേഷിന്റെ അച്ഛന് കൃഷ്ണന് പറയുന്നത്. കൃപേഷിന് വധഭീഷണി ഉണ്ടായിരുന്നു. സിപിഎം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും കൃഷ്ണന് ആരോപിച്ചു.
മേല്‍ക്കൂര ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് കൃപേഷും അച്ഛന് കൃഷ്ണനും അമ്മ ബാലാമണിയും സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും കഴിഞ്ഞിരുന്നത്. ഈ വീടിന്റെ ഏക പ്രതീക്ഷയായിരുന്നു പത്തൊമ്പത് കാരനായ കൃപേഷ്. കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തെതുടര്‍ന്ന് കൃപേഷിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ കുറച്ചുനാളായി വീട്ടില്‍നിന്നു മാറിയാണു താമസിച്ചിരുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…