Categories: News

ഗ്രീഷ്മ ഓരോ തവണയും പറയുന്നത് ഓരോ കഥകൾ; ജ്യോതിഷ പ്രവചനങ്ങൾ അടക്കം വ്യാജമെന്നും സംശയം..!!

പാറശാലയിൽ ഷാരോണിന്റെ മരണവുമായി ബന്ധപെട്ടു പിടിയിലായ ഗ്രീഷ്മ പറയുന്ന കഥകളിൽ നട്ടം തിരിയേണ്ടി വരുമെന്ന് ആണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. കേസിൽ ഗ്രീഷ്മ പറയുന്ന പല കഥകളും അതുപോലെ ആളുകളും എല്ലാം സാങ്കൽപ്പിക കഥാപാത്രങ്ങൾ മാത്രമാണ് എന്നാണ് അറിയുന്നത്.

യഥാർത്ഥത്തിൽ ഗ്രീഷ്മ നൽകിയ മൊഴികളിൽ ഉള്ള ഈ വൈരുദ്യം തന്നെ ആണ് കേസിന്റെ രഹസ്യം ചുരുളഴിയാൻ കാരണം ആയതും. ആദ്യ ഭർത്താവ് മരിക്കും എന്നത് അടക്കം ഉള്ള ജ്യോതിഷ പ്രവചനം കെട്ടിച്ചമച്ചതാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. തന്റെ വീട്ടിൽ വന്നു ജ്യൂസ് കഴിച്ച ഓട്ടോറിക്ഷക്കാരനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണു ഗ്രീഷ്മ പറഞ്ഞത്.

എന്നാൽ അത്തരത്തിൽ ഒരു ഓട്ടോറിക്ഷകക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കോകിലക്ഷം കഷായം ആണ് ഷാരോണിന് നൽകിയത് എന്നായിരുന്നു ഗ്രീഷ്മ പറഞ്ഞത്. അത് വാങ്ങി നിൽകിയത് ബന്ധു ആയിരുന്നു എന്നും തുടർന്ന് മെഡിക്കൽ സ്റ്റാറിന്റെ പേരും പറഞ്ഞു. എന്നാൽ ആ കഷായം ഇതുവരെയും വിൽപ്പന നടത്തിയിട്ടില്ല എന്നായിരുന്നു അന്വേഷണത്തിൽ തെളിഞ്ഞത്.

എന്നാൽ പിന്നീട് ഗ്രീഷ്മ കഷായത്തിന്റെ പേര് മാറ്റുക ആയിരുന്നു. കദളീകൽപരസായനം ആണെന്ന് ഗ്രീഷ്മ പറയുന്നു. എന്നാൽ അതിന്റെ ബോട്ടിൽ എവിടെ എന്ന് ചോദിച്ചപ്പോൾ തമിഴ്‌നാട്ടിൽ ജോലിക്കുപോയ അമ്മാവന് ചോറിനൊപ്പം കറി കൊടുത്തുവിട്ടത് അതിൽ എന്നായിരുന്നു മൊഴി, തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഈ ബോട്ടിൽ കണ്ടെത്തി.

തുടർന്ന് മെഡിക്കൽ സ്റ്റോറിൽ അന്വേഷിച്ചപ്പോൾ ഈ ബോട്ടിലിൽ അല്ല ഈ രസായനം വിൽക്കുന്നത് എന്നാണ് പറഞ്ഞത്. എന്നാൽ ഷാരോണിനെ ഒഴുവാക്കാൻ നടത്തിയ തന്ത്രം ആയിരിക്കും ആദ്യ ഭർത്താവ് മരിക്കും എന്നത് അടക്കം ഉള്ള ജ്യോതിഷ കഥകൾ എന്നും ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago