കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് സ്‌കൂട്ടര്‍ മറിഞ്ഞു; നാലു വയസുകാരിയെ കാലുകള്‍ക്കിടയില്‍ സംരക്ഷിച്ച് കൊമ്പനാന..!!

ഗാരുമാര വനത്തിന് ഉള്ളിൽ പൂജ കഴിഞ്ഞു മടങ്ങുന്ന മൂന്നംഗ കുടുംബമാണ് ദേശീയപാത 31ൽ കാട്ടാന കൂട്ടത്തിന്റെ ഇടയിൽ പെട്ടത്. ആനക്കൂട്ടത്തെ കണ്ട നിത്ഘോഷ് പെട്ടന്ന് സ്‌കൂട്ടർ ബ്രെക്ക് ചെയ്യുക ആയിരുന്നു. ബ്രെക്ക് ചെയ്തതിന്റെ ആഘാതത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഭാര്യയും നാല് വയസുള്ള മകളും തെറിച്ചു വീഴുകയായിരുന്നു.

എന്നാൽ ആനക്കൂട്ടത്തിന്റെ ഇടയിൽ പെടാതെ ഇരിക്കാൻ കൊമ്പനാന കുട്ടിയെ കാലിന്റെ ഇടയിൽ ആക്കുക ആയിരുന്നു. തുടർന്ന് ആന കൂട്ടം മുഴുവനും പോയതിന് ശേഷമാണ് കൊമ്പനാന പിന്മാറിയത്.

പശ്ചിമല ബംഗാളിലെ ജയ്‌പായ്ഗുരി ജില്ലയിൽ ആണ് സംഭവം, മാതാപിതാക്കള്‍ക്കൊപ്പം വനപാതയിലൂടെ സഞ്ചരിക്കവേയാണ് കുട്ടി വീണുപോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആന മറ്റ് ആനകളുടെ ആക്രമണം ഏല്‍ക്കാതിരിക്കാന്‍ കുട്ടിയെ തന്റെ കാലുകള്‍ക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. ബിസിനസുകാരനായ നിതുഘോഷിന്റേയും തിത്‌ലിയുടേയും മകള്‍ അഹാനയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ആനകൾ റോഡ് മുറിച്ച് കടക്കുമ്പോൾ സ്‌കൂട്ടർ നിർത്തി എങ്കിലും എല്ലാ ആനകളും പോയ് കഴിഞ്ഞു എന്നുള്ള ധാരണയിൽ വാഹനം മുന്നോട്ട് എടുത്തപ്പോൾ ബാക്കി ആനകൾ കൂട്ടത്തോടെ എത്തിയത്, പെട്ടന്ന് ആന വരുന്നത് കണ്ട് ഭയന്ന് മൂവരും വാഹനത്തിൽ നിന്നും തെറിച്ചു വീഴുക ആയിരുന്നു. തുടർന്നാണ് കൊമ്പനാന കുട്ടിക്ക് സംരക്ഷണം നൽകിയത്. പരിക്കുകൾ ഏറ്റ മൂവരും തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടി.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago