കൊല്ലം: ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിൽ പ്രധിഷേധം ആർത്തിരമ്പുന്നു.
പ്രിന്റഡ് ചുരിദാർ ധരിച്ചെത്തിയ വിദ്യാർത്ഥിനി അദ്ധ്യാപകരുടെ ശാസനയും പരിഹാസവും കൂട്ടുകാര്‍ക്കു മുന്നില്‍ അപമാനിക്കപ്പെട്ടതിന്റെ വിഷമം കാരണമെന്ന് റിപ്പോര്‍ട്ട്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ഇരവിപുരം കൂട്ടിക്കട ശ്രീരാഗത്തില്‍ രാധാകൃഷ്ണന്റെ മകള്‍ രാഖികൃഷ്ണ(19)യാണ് ഇന്നലെ കേരളാ എക്‌സ്പ്രസിന് മുന്നില്‍ ചാടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45-നാണ് സംഭവം. ബി.എ. ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പരീക്ഷയായിരുന്നു പരീക്ഷ തുടങ്ങിയശേഷം, രാഖികൃഷ്ണയുടെ ചുരിദാറില്‍ എന്തോ എഴുതിയിരിക്കുന്നത് ക്ലാസില്‍നിന്ന അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു.
അധ്യാപിക കോളേജ് പരീക്ഷാ സ്‌ക്വാഡിനെ വിളിച്ചുവരുത്തി ചുരിദാറില്‍ എഴുതിയഭാഗം ഫോട്ടോയെടുക്കുകയും രാഖിയെ സ്‌ക്വാഡിനൊപ്പം സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്റ്റാഫ് റൂമിലെത്തിച്ചശേഷം കോളേജില്‍നിന്ന് രാഖിയുടെ വീട്ടിലേക്കുവിളിച്ച് രക്ഷിതാക്കള്‍ ഉടന്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. കുറച്ചുനേരം സ്റ്റാഫ് റൂമിലിരുന്ന രാഖി അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുവന്ന കേരള എക്‌സ്പ്രസിന് മുന്നിലാണ് വിദ്യാര്‍ഥിനി ചാടിയത്. കോളേജില്‍ നിന്ന് ഒന്നര ക്കിലോമീറ്റര്‍ അകലെയുള്ള എ.ആര്‍.ക്യാമ്പിന് മുന്നിലെ ട്രാക്കിലായിരുന്നു അപകടം. രാഖിയുടെ ചുരിദാറില്‍ എഴുതിയിരുന്നത് ഇന്നലത്ത പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന് സഹപാഠികള്‍ പറഞ്ഞു.
അദ്ധ്യാപകരുടെ അതിരു കടന്ന ശകാരവും പരീക്ഷയില്‍ നിന്ന് അയോഗ്യയാക്കുമെന്ന ഭീതിയുമാണ് രാഖി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ഇതിന് പിന്നാലെ കുട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുക ആയിരുന്നു. കോളേജ് അധികൃതരുടെ വീഴ്ചയും മോശമായ പെരുമാറ്റവുമാണ് രാഖിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
കോളേജ് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിവരം അറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…