സോഷ്യൽ മീഡിയ പ്രണയവും ഒളിച്ചോട്ടവും ഒക്കെ കഴിഞ്ഞ രണ്ടു മാസങ്ങൾ ആയി വലിയ വാർത്തകൾ ആയി വന്നില്ല എങ്കിൽ കൂടിയും വീണ്ടും അത്തരം വാർത്തകൾ എത്തി തുടങി എന്ന് വേണം പറയാൻ. അത്തരത്തിൽ ഉള്ള ഒരു കല്യാണ വാർത്ത ആണ് ഇപ്പോൾ കോട്ടയം ഏറ്റുമാനൂരിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫേസ്ബുക് വഴി പ്രണയത്തിൽ ആയ യുവാവ് യുവതിയുടെ വീട്ടിൽ വന്നു വിവാഹ ആലോചന നടത്തിയതോടെ വീട്ടുകാർ ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ വെച്ച് വിവാഹം നടത്തുകയും തുടർന്ന് ഇവരും യുവതിയുടെ വീട്ടിൽ താമസിച്ചു വരുമ്പോൾ ആണ് യുവാവിന്റെ ആദ്യ ഭാര്യ ഭർത്താവിനെ അന്വേഷിച്ചു എത്തുന്നത്. ലോക്ക് ഡൗണിന്റെ മറവിൽ ആണ് കണ്ണൂർ സ്വദേശിയായ വിനോദ് എന്ന ആൾ ഏറ്റുമാനൂർ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്.
ഇരുവരും സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും തുടർന്ന് പ്രണയത്തിൽ ആകുകയും ആയിരുന്നു. തുടർന്ന് ജൂൺ 14 നു ആയിരുന്നു ഇരുവരുടെയും വിവാഹം. വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ വിനോദ് സുഹൃത്തുക്കളും ആയി എത്തി ആണ് വിവാഹ ആലോചന നടത്തിയത്. തുടർന്ന് വിവാഹം കഴിഞ്ഞു ഇരുവരും ഭാര്യ വീട്ടിൽ തന്നെ തങ്ങി. തിരുവല്ല സ്വദേശിയായ ആദ്യ ഭാര്യ ഭർത്താവിനെ അന്വേഷിച്ചു ഏറ്റുമാനൂർ എത്തിയതോടെ ആണ് ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആണെന്നുള്ള വിവരം പെൺകുട്ടികളുടെ വീട്ടുകാർ മനസിലാക്കുന്നത്.
തുടർന്ന് ഇവർ പരാതി നൽകുക ആയിരുന്നു. ശനിയാഴ്ച ആണ് സംഭവം. വിനോദും ഏറ്റുമാനൂർ ഉള്ള യുവതിയും നാടുവിടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…