ഏറ്റുമാനൂർ; ശിവരാത്രി പ്രമാണിച്ച് ഏറ്റുമാനൂർ അമ്പലത്തിൽ ദർശനം നടത്താനും ചെരുപ്പ് വാങ്ങാനുമായി മൂവരും ഏറ്റുമാനൂർക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഒരു കുടുംബത്തിലെ മൂന്ന് പേർ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി മരിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ അമ്മക്കും രണ്ട് പെണ്മക്കൾക്കും നേരെ പാഞ്ഞു കയറുക ആയിരുന്നു.
പേരൂർ കാവുമ്പാടം കോളനിയിൽ ആതിരവീട്ടിൽ ബിജുവിന്റെ ഭാര്യ ലെജി(45), മക്കളായ അന്നു(19), നൈനു(16) എന്നിവർ ആണ് മരിച്ചത്. മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ പേരൂർ കണ്ടംചിറ, വെല്ലൂരാറ്റിൽ കവലക്കും ഇടയിൽ വെച്ചാണ് അമിത വേഗത്തിൽ എത്തി നിയന്ത്രണം വിട്ട കാർ കാൽനടയായി എത്തിയ മൂവരെയും ഇടിച്ചു വീഴ്ത്തിയത്.
തിങ്കളാഴ്ച ഉച്ചക്ക് 1.45ലോടെയാണ്, ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരിക ആയിരുന്നു കാർ, കാൽ നടയായി പോകുന്ന ഇവർക്ക് മേൽ പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ മൂവരും 25 മീറ്ററോളം തെറിച്ചു പോയി, കാർ തുടർന്ന് സമീപത്തുള്ള തേക്ക് മരത്തിൽ ഇടിച്ചാണ് നിന്നത്.
അന്നുവും നൈനുവും സംഭവത്ത് വെച്ചും ഗുരുതരമായ പരിക്കേറ്റ ലെജി രാത്രി എട്ടരയോടെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചും മരിച്ചു. ഇടിയുടെ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി എങ്കിലും രക്ഷാപ്രവർത്തനത്തിന് വാഹനങ്ങൾ നിർത്താത്തത് ലെജിയെ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിയത്.
അന്നു വൈക്കം കോതവര സെന്റ് സേവ്യ്‌സ് കോളേജിലെ ബി.കോം വിദ്യാർത്ഥിനിയാണ്. വൈക്കം അമ്മ വീട്ടിൽ നിന്നും പഠിക്കുന്ന അന്നു അവധി ആയത് കൊണ്ടാണ് വീട്ടിലേക്ക് വന്നത്. നൈനു കാണക്കാരി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്റ്റു വിദ്യാർഥിനിയാണ്. മൂത്ത സഹോദരി ആതിര എറണാകുളം സ്വകര്യ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. അച്ഛൻ ബിജു കൂലിപ്പണിക്കാരൻ ആണ്.
കാർ ഓടിച്ചിരുന്ന പേരൂർ മുല്ലൂർ ഷോൻ മാത്യു(19) ഗുരുതരമായ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…