കാണാതായ എറണാകുളം സെൻട്രൽ സിഐ നവാസിനെ തമിഴ്‌നാട് കരൂരിൽ നിന്നും തമിഴ്‌നാട് റെയിൽവേ പോലീസ് സംഘമാണ് കണ്ടെത്തിയത്.
13ന് പുലർച്ചെയാണ് നവാസിനെ കാണാതെ ആയത്. തുടർന്നാണ് ഭാര്യ പോലിസിൽ പരാതി നൽകിയത്. മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും പരാതിയിൽ പറയുന്നു.
സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ പോലീസ് സ്റ്റേഷൻ ആയ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് വി എസ് നവാസ് എന്ന സർക്കിൾ ഇൻസ്‌പെക്ടർക്ക് മാനസിക സമ്മർദം ഏറിയത്.
ആലപ്പുഴയിലെ മാരാരിക്കുളം സ്റ്റേഷനിൽ നിന്നുമാണ് നവാസ് എത്തിയത്. അഴിമതിയുടെ കറ പുരളാത്ത ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായി ജോലി ചെയ്യുന്നത് മൂലം എന്നും നവാസിന് ശത്രുക്കൾ ഏറെ ആയിരുന്നു. എറണാകുളം പോലെ ഒരു സ്റ്റേഷനിൽ കേസുകൾ എടുക്കാനും എടുപ്പിക്കാതെ ഇരിക്കാനും സമ്മർദങ്ങൾ ഉണ്ടായപ്പോൾ നവാസ് അത്തരത്തിൽ വഴങ്ങാതെ ഇരുന്നപ്പോൾ ശത്രുക്കൾ ഏറെയായി.
നവാസിന്റെ ബാച്ചിൽ ഉള്ള ഒട്ടുമിക്ക ഉദ്യോഗസ്ഥരും ഇപ്പോൾ ഡിവൈഎസ്പി റാങ്കിലേക്ക് ഉദ്യോഗസ്ഥ കയറ്റം ലഭിച്ചിട്ടും വിട്ടുവീഴ്ച ഇല്ലാത്ത ചില കേസുകളിൽ എടുത്ത തീരുമാനങ്ങൾ ആണ് നവാസിന്റെ ഉദ്യോഗസ്ഥ കയറ്റം തടഞ്ഞത് എന്നും ആരോപണം ഉണ്ട്.
ഭാര്യയും മൂന്ന് പെണ്കുട്ടികളും ഉള്ള നവാസ്, പാരലൽ കോളേജ് അധ്യാപകൻ ആയിരിക്കുമ്പോൾ ആണ് പോലീസ് സേനയിൽ എത്തുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…