Categories: News

വാഹന വകുപ്പിന്റെ കമ്പ്യൂട്ടർ അടക്കം തകർത്തു; ഇ ബുൾജെറ്റ് യൂട്യൂബർമാർ റിമാന്റിൽ; ആരാധകർ പൊട്ടിക്കരയുന്നു..!!

പണിപാളി ഗെയിസ് , രണ്ടു കോടിയോളം രൂപ മുടക്കിയാണ് തങ്ങളുടെ പുതിയ വിവാഹം മോഡിഫിക്കേഷൻ ചെയ്തത് എന്നായിരുന്നു രണ്ടു ദിവസങ്ങൾക്ക് മുന്നേ ഇട്ട യൂട്യൂബ് വിഡിയോയിൽ ഇ ബുൾ ജെറ്റ് തമ്പ് നെയിൽ ആയി കൊടുത്തത്.

എന്നാൽ ഗതാഗത വകുപ്പിന്റെ നിയമങ്ങൾ പാലിക്കാതെ ആണ് വാഹനം നിരത്തി ഇറങ്ങിയത് എന്നാണ് ആർടിഒ വകുപ്പ് പറയുന്നത്. ഒമ്പതോളം നിയമ ലംഘനങ്ങൾ ആണ് ഈ വാഹനം നടത്തിയത്. വാൻ ലൈഫ് ചിത്രീകരണം നടത്തുന്നതിന് വേണ്ടി ആണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ കൊച്ചി കളമശ്ശേരിയിൽ വാഹനം മോഡിഫിക്കേഷൻ നടത്തിയത്.

സഹോദരങ്ങൾ ആയ കിളിയന്തറ വിളമന നെച്ചിയാട്ട് എബിൻ വർഗീസും ലിബിനും എതിരെ മോട്ടോർ വകുപ്പ് 9 കുറ്റങ്ങൾ ആണ് ചുമത്തി ഇരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത വാഹനം വിട്ടു നൽകണം എന്നുള്ള ആവശ്യവുമായി ഇന്ന് ആർടിഒ ഓഫിസിൽ എത്തി ബഹളം ഉണ്ടാക്കിയതോടെ ആണ് വിവരങ്ങൾ പുറത്തു വരുന്നത്. വാഹനത്തിൽ നടത്തിയ നിയമ ലംഘനങ്ങൾ വഴി പിഴ ചുമത്തിയത് 42000 രൂപ ആണ്.

എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഓഫിസിൽ ഇരുവരും ഓഫീസര്മാരുമായി വാക്ക് തർക്കത്തിൽ ആകുകയും തുടർന്ന് ഓഫീസ് കമ്പ്യൂട്ടർ അടക്കം തകർത്തു എന്നുള്ള പരാതി ആർടിഒ ഓഫിസിൽ നൽകിയതോടെ ആണ് ഇരുവരും റിമാന്റിൽ ആയത്. എബിൻ വർഗീസിന്റെ പേരിൽ ആണ് വാഹനം. എന്നാൽ ഈ വാഹനത്തിന്റെ ടാക്സ് പൂർണ്ണമായും അടച്ചട്ടില്ല.

വാഹനത്തിന്റെ യഥാർത്ഥ നിറം മാറ്റം വരുത്തി , വാഹനത്തിൽ അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു , ഗ്ലാസുകളിലും വാഹനങ്ങളിലും സ്റ്റിക്കറുകൾ ഒട്ടിച്ചു , അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ചു തുടങ്ങിയ കുറ്റങ്ങൾ ആണ് എംവിഡി ചുമത്തിയിരിക്കുന്നത്.

എബിനും ലിബിനും വാഹനം വിട്ടുകിട്ടണം എന്ന് വാദിച്ചു തർക്കങ്ങൾ ഉണ്ടാക്കുകയും ഇതിനു ഇടയിൽ ഓഫീസിലെ കമ്പ്യൂട്ടർ മോണിറ്റർ താഴെ വീണു എന്നും തുടർന്ന് ഇവർ ഇട്ട ലൈവ് വീഡിയോ കണ്ടു ഒട്ടേറെ ആരാധകർ തടിച്ചു കൂടിയതോടെ കൃത്യ നിർവഹണം തടഞ്ഞു എന്നുള്ള കാര്യങ്ങളിൽ ആണ് ആർടിഒ ഓഫിസിൽ ടൌൺ പൊലീസിന് പരാതി നൽകുന്നത്.

തുടർന്ന് ആണ് പോലീസ് എത്തുന്നതും ഇരുവരെയും അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതും വൈദ്യ പരിശോധനക്ക് ശേഷം റിമാന്റ് ചെയ്യുന്നതും. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ചെക്ക് റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ നിയമപരമായി അക്കാര്യം അറിയിക്കാനും പിഴ കുറച്ചുകിട്ടാനുമെല്ലാം വഴിയുണ്ട്. എന്നാൽ അതിനു മുതിരാതെ ആർടി ഓഫിസിനു മുന്നിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കാനും ജോലി തടസ്സപ്പെടുത്താനുമാണ് യുട്യൂബർമാർ ശ്രമിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഇവരുടെ കൈ തട്ടി ഓഫിസിലെ കംപ്യൂട്ടർ മോണിറ്റർ നിലത്തുവീണു തകരുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുകയും ചെയ്തു. ഇതൊരു നാടകമാണെന്നും തെറ്റായ സന്ദേശമാണ് ഇവർ നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago