Malayali Special

ദേവനന്ദയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞു അച്ഛൻ; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും..!!

ഇന്നലെ രാവിലെ മുതൽ രാപകലില്ലാതെ ഇളവൂർ എന്ന നാടും അവിടെത്തെ നാട്ടുകാരും ഉറങ്ങിയിട്ടില്ല. എന്ത് സംഭവിച്ചാലും കുഴപ്പമില്ല ജീവനോടെ ആ പോന്നമനയെ കിട്ടിയാൽ മതി എന്ന പ്രാർത്ഥനയിൽ ആയിരുന്നു എല്ലാവരും. എന്നാൽ ആ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കി ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തുക ആയിരുന്നു.

മകളുടെ തിരോധാനം അറിഞ്ഞു ഇന്നലെ തന്നെ പ്രവാസിയായ അച്ഛൻ പ്രവീൺ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവീൺ. മകളുടെ ചേതനയറ്റ ശരീരത്തിന് അടുത്തേക്കാണ് എത്തിയത്. പോലീസും ബന്ധുക്കളും ചേർന്ന് കുഞ്ഞിന്റെ മൃതദേഹം കാണിച്ചപ്പോൾ പ്രവീൺ കുഞ്ഞിനെ പോലെ വാവിട്ട് പൊട്ടിക്കരഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ നാട്ടുകാരും ബന്ധുക്കളും തേങ്ങി പോയി.

വീടിന്റെ തൊട്ടടുത്ത് ഉള്ള പള്ളിമൺ ആറ്റിൽ ആണ് ഏഴ് വയസുള്ള ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളില്‍ പോകാറില്ലെന്നാണ് അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഇതാണ് കുട്ടി എവിടെ പോയി എന്നതില്‍ ദുരൂഹത ഉയര്‍ത്തിയത്. 15 മിനിട്ടിനുള്ളിലാണ് കുട്ടിയെ കാണാതായത്.

ഈ സമയത്ത് വീട്ടു പരിസരത്ത് ആരും എത്തിയതായി അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കുട്ടി ആറിനു സമീപത്തേക്ക് പോകാറുമില്ലത്രെ. എന്തായാലും ഇന്നലെ മുതൽ സൈബർ ലോകം അടക്കമുള്ള തിരച്ചിലിൽ ദേവാനന്ദയുടെ വിയോഗം വല്ലാത്ത വേദന തന്നെയാണ് ഉണ്ടാക്കിയത്.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago