Categories: GossipsNews

പുരാവസ്തു വിവാദം; ബാലയുടെ കിളിപോയോ; മാതൃഭൂമി ചർച്ചയിൽ വിചിത്രമായ ഉത്തരങ്ങളും ലൈവിൽ ഭാര്യയെ വിളിച്ചു വരുത്തിയും ബാലയുടെ പ്രകടനങ്ങളും..!!

വ്യാജ പുരാവസ്തു തട്ടിപ്പിൽ കേരളത്തിലെ പ്രമുഖരായ ഒട്ടനവധി ആളുകൾ ആണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖരായ നടിനടന്മാർ രാഷ്ട്രീയ പ്രവർത്തകർ പോലീസ് മേധാവികൾ അടക്കമുള്ള ആളുകൾ പ്രതിയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ അടക്കം പുറത്തു വന്നുകഴിഞ്ഞു.

അത്തരത്തിൽ വിവാദത്തിൽ കുടുങ്ങിയ നടൻ ആണ് ബാല. പ്രതി മോൺസൺ മാവുങ്കലുമായി തനിക്ക് യാതൊരു വിധത്തിലും ഉള്ള പണമിടപാടുകളും ഇല്ല എന്നും അത്തരത്തിൽ എന്തെങ്കിലും ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ തുണിയില്ലാതെ നടക്കാൻ താൻ തയ്യാറാണ് എന്നും ബാല പറയുന്നു.

തുടർന്നാണ് ഇന്നലെ മാതൃഭൂമി ന്യൂസ് നടത്തിയ ചർച്ചയിൽ ബാല പങ്കെടുക്കുന്നതും വിചിത്രമായ ചില മറുപടികൾ നൽകുന്നതും. തന്റെ അയൽവാസി ആയതുകൊണ്ട് ഉള്ള സൗഹൃദം മാത്രം ആണ് മോൺസണുമായി ഉള്ളത്.

അയാൾ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്ന ആൾ ആയിരുന്നു. താൻ അങ്ങനെ ആണ് കണ്ടിട്ടുള്ളത്. ധാരാളം ആളുകൾക്ക് കല്യാണം കഴിക്കാൻ ഉള്ള സഹായങ്ങൾ ഒക്കെ നൽകുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. പലർക്കും ഓപ്പറേഷൻ ചെയ്യാനുള്ള ക്യാഷ് ഒക്കെ കൊടുത്തിട്ടുണ്ട്.

ഇതെല്ലാം കണ്ടപ്പോൾ അയാൾ ഒരു നല്ലയാൾ ആണെന്ന് തോന്നുകയും അദ്ദേഹത്തോട് ബന്ധം ഉണ്ടാക്കിയത്. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ല. എന്നാൽ വിവാദങ്ങൾ വന്നതോടെ മാതൃഭൂമി ന്യൂസിൽ അവതാരകൻ ചോദിക്കുമ്പോൾ ബാല നൽകിയ മറുപടികൾ വിചിത്രം ആയിരുന്നു.

ഇപ്പോൾ നിങ്ങൾക്ക് അദ്ദേഹം ഒരു തട്ടിപ്പുകാരൻ ആണെന്ന് നിങ്ങൾക്ക് മനസിലായില്ലേ… എന്ന ചോദ്യത്തിന് ബാല നൽകിയ മറുപടി. താൻ ഇപ്പോൾ തമിഴിൽ രജനികാന്ത് നായകനായി എത്തുന്ന അണ്ണാത്തെ എന്ന സിനിമയിൽ അഭിനയിക്കുകയാണ്.

240 കോടി മുടക്കി എടുക്കുന്ന സിനിമ ആണ്. ഞാൻ അതിൽ വില്ലൻ ആണ്. ഞാൻ അതിൽ ശ്രദ്ധിക്കണോ അതോ ഇതിൽ ശ്രദ്ധിക്കണോ..? നിങ്ങൾ തന്നെ പറയൂ ബാല ചോദിക്കുന്നു.

തുടർന്ന് ഭാര്യ എലിസബത്തിനെ അടുത്ത് വിളിച്ചിരുത്തി താരം. “എന്റെ വൈഫ് ഇവിടെ ഉണ്ട്. ഇവൾ എല്ലാം കാണുന്നുണ്ട്. ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങളുടെ വിധിയാണ്. എന്റെ അമ്മ ഇപ്പോൾ അടുത്ത മുറിയിൽ ഉണ്ട്” ഇതൊക്കെ ആയിരുന്നു ബാലയുടെ പ്രതികരണം.

ഇതിനുശേഷം ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്നു ചോദിച്ചു ബാലാ അവതാരകനോട് ഇങ്ങനെ പറഞ്ഞു “എന്റെ കമ്മിറ്റ്‌മെന്റ് ദൈവത്തോട് മാത്രമാണ്. മനുഷ്യന്മാരോട് ഇല്ല”. എന്തായാലും താരത്തിൻ്റെ പ്രകടനത്തിൽ അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ. ധാരാളം ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago