Malayali Special

ആൻലിയയെ കൊന്നത് ഭർത്താവ് തന്നെ; മകളുടെ ഘാതകനെ നിയമത്തിന് മുന്നിൽ എത്തിച്ച് അച്ഛനും അമ്മയും..!!

മരിച്ച മകൾക്ക് വേണ്ടി മാതാപിതാക്കൾ നടത്തിയ പോരാട്ടം അങ്ങനെ വിജയ വഴിയിൽ എത്തിയിരിക്കുകയാണ്. ഭർതൃ ഗാർഹിക പീഡനത്തിന് ഒടുവിൽ ആണ് ദുരൂഹ മരണത്തിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കൈകൾ പോലീസ് കടത്തിയത്.

നേരത്തെ പോലീസിന്റെ അന്വേഷണം നേർ വഴിയില്ല അല്ല എന്ന് ചൂണ്ടിക്കാട്ടി ആൻലിയയുടെ മാതാപിതാക്കൾ പത്ര സമ്മേളനം നടത്തിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. തൃശൂർ മുല്ലശ്ശേരി അന്നക്കരകരയിൽ വി എം ജസ്റ്റിൻ ആണ് റിമാന്റിൽ ആയിരിക്കുന്നത്.

2018 ഓഗസ്റ്റ് 28ന് ആണ് കടവന്ത്ര അമ്പാടി മാനർ ഫ്‌ളാറ്റിൽ താമസിക്കുന്ന ഹൈജീനിസ് ലീലാമ്മ ദമ്പതികളുടെ മകൾ ആൻലിയയുടെ മൃതദേഹം പെരിയാറിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.

ആസൂത്രമായി ആണ് ജസ്റ്റിൻ കരുക്കൾ നീക്കിയത്, 25ന് ട്രെയിൻ കയറാൻ എത്തിയ ആൻലിയയെ കാണാൻ ഇല്ല എന്നുള്ള പരാതി റെയിൽവേ പൊലീസിന് പരാതി നൽകിയത് ഭർത്താവ് ജസ്റ്റിൻ തന്നെ ആയിരുന്നു. ബാഗ്ലൂരിൽ നേഴ്‌സിങ് പഠിച്ചു കൊണ്ടിരുന്ന ആൻലിയ ഓണവധിക്ക് ഭർതൃ വീട്ടിൽ എത്തിയത് ആയിരുന്നു. എന്നാൽ ജസ്റ്റിനുമായുള്ള വഴക്കിനെ തുടർന്ന് അവധി തീരും മുന്നെ ആൻലിയ മടങ്ങി, തുടർന്നാണ് ആൻലിയയെ കാണാതെ ആകുന്നതും മൂന്ന് ദിവസങ്ങൾക്ക് ശേഷം മൃതദേഹം പെരിയാറിൽ നിന്നും ലഭിക്കുന്നതും. ആത്മഹത്യ ആയിരുന്നു എന്ന് വാർത്തകൾ പരന്നു എങ്കിലും തങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ല എന്ന് ഹൈജീനിസ് അന്നേ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ആൻലിയയുടെ മരണാനന്തര ചടങ്ങുകൾക്ക് ജസ്റ്റിനും കുടുംബവും പങ്കെടുത്തിരുന്നില്ല.

ആൻലിയ മരിക്കുമ്പോൾ 8 മാസം പ്രായമുള്ള ആണ്കുട്ടിയുടെ അമ്മയും എംഎസ്സി നേഴ്‌സിങ് വാദ്യാര്ഥിനിയും ആയിരുന്നു.

ആൻലിയയുടെ ഡയറി കുറിപ്പുകൾ, സഹോദരന് അയച്ച മെസേജ് എന്നിവയിൽ കൂടിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago