കൊല്ലത്ത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു സഹോദരിയുടെ ഭർത്താവിന് ഒപ്പം ഒളിച്ചോടിയ യുവതിയെയും സഹോദരിയുടെ ഭർത്താവിനെയും പോലീസ് പിടികൂടി. മുണ്ടക്കൽ സ്വദേശിനി ലക്ഷ്മി നിവാസിൽ ഐശ്വര്യയെയും ഐശ്വര്യയുടെ സഹോദരി ഭർത്താവ് ചാല സ്വദേശി സഞ്ജിത്തിനെയും തമിഴ് നാട്ടിലെ മഥുരയിൽ നിന്നും ആണ് പിടികൂടിയത്.
കഴിഞ്ഞ മാസം 22 നാണ് ഇരുപത്തെട്ടുകാരിയായ ഐശ്വര്യ സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയത്. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഐശ്വര്യയുടെ സഹോദരിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചത്.
ഐശ്വര്യയുടെ സഹോദരിയും ഭർത്താവും വാടക വീട്ടിലാണ് താമസം. ഐശ്വര്യ ഇവിടെ നിത്യ സന്ദർശകയായിരുന്നു. ഇതിനിടയിലാണ് സഹോദരി ഭർത്താവുമായി ഐശ്വര്യ അടുപ്പത്തിലാകുന്നത്. സഹോദരി ഇല്ലാത്ത സമയങ്ങളിലും ഐശ്വര്യ സഞ്ജിത്തിനെ കാണാൻ എത്തുകയും ഇരുവരും തമ്മിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിയുകയും ചെയ്തിരുന്നു.
ഐശ്വര്യയെ സഹോദരിക്ക് ഒരു വിധത്തിലുള്ള സംശയവും ഉണ്ടായിരുന്നില്ല. ഐശ്വര്യയ്ക്ക് ഒരു കുട്ടിയും സഞ്ജിത്തിന് രണ്ടു കുട്ടികളുമാണുള്ളത്. കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാലാണ് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത ഐശ്വര്യയെ ആട്ടക്കുളങ്ങര വനിത ജയിലിലും സഞ്ജിത്തിനെ കൊട്ടാരക്കര സബ് ജയിലും റിമാൻഡ് ചെയ്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…