സംവിധായകൻ ശ്രീകുമാർ മേനോന്റെ സുഹൃത്തും മാധ്യമ പ്രവർത്തകനുമായ മാത്യു സാമുവൽ , മഞ്ജുവിനെതിരെ താനും ശ്രീകുമാറും ചേർന്ന് നടത്തി എന്ന് ആരോപണം ഉന്നയിക്കുന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ് എന്നാണ് ഇപ്പോൾ പറയുന്നത്. മാത്യു സാമുവൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ ,
ഈ കാണുന്ന വീഡിയോയാണ് മഞ്ജു വാര്യർ ഞാൻ സൈബർ ആക്രമണം നടത്തി എന്ന് പറയുന്ന സംഭവം. ഇതിൽ കാണുന്നവർ ക്യാമറയുടെ മുൻപിൽ തുറന്ന് പറയുന്നു 52 ആദിവാസി കുടുംബങ്ങൾ ഏഴിൽപരം നിർധന മുസ്ലിം കുടുംബങ്ങൾ എന്നിവർ സെലിബ്രിറ്റി പബ്ലിസിറ്റിയിൽ ഇപ്പോഴും വഞ്ചിതരായി കഴിയുന്ന കഥ. ഇത് എന്റെ ടൈംലൈനിൽ പോസ്റ്റ് ചെയ്തു. അത് തമിഴിലെ പല മീഡിയകളും വാർത്തയാക്കി എന്നെ ക്വൊട്ട് ചെയ്തു. ഈ റിപ്പോർട്ടിൽ പൂർണമായും ഉറച്ചു നിൽക്കുന്നു. മഞ്ജു വാര്യർ ഈ നിർധന പട്ടിണി ജീവിതങ്ങളെ താറുമാറാക്കി. നന്മമരം എന്ന് പേര് ഉണ്ടാകാൻ നടത്തിയ കപടനാടകം! ഈയുള്ളവൻ ഗ്രൗണ്ട് സിറോയിൽ നിന്നും റിപ്പോർട്ട് ചെയ്തു.
നിയമപോരാട്ടത്തിൽ തെല്ലും പിന്നോട്ടില്ല. ഇപ്പോഴെങ്കിലും മഞ്ജു പ്രതികരിക്കാൻ തയ്യാറായല്ലോ എന്ന ആഹ്ലാദമുണ്ട്. ആദിവാസികളെ വഞ്ചിച്ച കേസിൽ നിയമപരമായ മുന്നേറ്റം വേണം എന്ന് തന്നെയായിരുന്നു പരക്കുനി കോളനി സന്ദർശിച്ചപ്പോൾ മനസിലുണ്ടായിരുന്നത്. ചോദിക്കാനും പറയാനും ആരുമുണ്ടാകില്ല എന്ന് മഞ്ജു കരുതിയവർക്ക് ഇത്രയെങ്കിലും പിന്തുണയാകട്ടെ.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…