കഴിഞ്ഞ പ്രളയത്തിൽ മക്കളെ രക്ഷിക്കാൻ കരഞ്ഞു നിലവിളിച്ചു, ഇത്തവണ രണ്ട് ചാക്ക് അരി ചോദിച്ചപ്പോൾ ബ്ലോക്ക് ചെയിതു; പുരോഹിതന്റെ കുറിപ്പ് വൈറൽ ആകുന്നു…!!

62

കേരളം വീണ്ടും മഴ ദുരിതത്തിൽ മുങ്ങി താഴുമ്പോൾ കൈത്താങ്ങായി കഴിഞ്ഞ വർഷം പലർക്കും വേണ്ടി ജീവൻ പോലും വക വെക്കാതെ എത്തിയവർ ആണ് ഇത്തവണ ദുരിതം അനുഭവിക്കുന്നവർ. മലപ്പുറത്ത് ഉള്ളവർ ഒക്കെ കഴിഞ്ഞ വർഷം നാടിന് മുഴുവൻ താങ്ങായി എത്തിയവർ ആണ്.

കഴിഞ്ഞ വർഷം വിദേശത്ത് നിന്നും നാട്ടിൽ നാട്ടിൽ എത്തിയ മകന്റെ ഭാര്യയെയും മകളെയും രക്ഷിക്കാൻ വേണ്ടി വിദേശത്ത് നിന്നും വിളിച്ചു കരഞ്ഞ യുവതി ഇത്തവണ രണ്ട് ചാക്ക് അരിക്കുള്ള പണം ചോദിച്ചപ്പോൾ ബ്ലോക്ക് ചെയിതു എന്നാണ് മലങ്കര ഓർത്തഡോക്സ് സഭയിലെ പുരോഹിതനായ സന്തോഷ് ജോർജ്ജ് പറയുന്നത്,

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കഴിഞ്ഞ വർഷം ആറന്മുളകാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ച് മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ്. വീട്ടിൽ വെള്ളം കേറി. അടുത്ത് ആരുമില്ല. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതിൽ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളിൽ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പിൽ എത്തിച്ചു. ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാൻ ചോദിച്ചു. ഉത്തരം ഇല്ല. ഇന്നലെ വിണ്ടും മെസേജ് അയച്ചു. വിജയകരമായി എന്നെ ബ്ലോക്ക് ചെയിതു ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം, അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല. ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം, നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി, എനിക്കതാ സന്തോഷം.

You might also like