വീട്ടിൽ കലഹം മൂത്തപ്പോൾ ഭാര്യ കിണറ്റിൽ ചാടി, ഭർത്താവ് വിഷം കഴിച്ചു; രക്ഷയായത് അഗ്നിശമന സേന..!!

63

പലയിടത്തും കടുംബ വഴക്കുകൾ ഇപ്പോൾ സർവ്വ സാധാരണമായ വിഷയം ആയി മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ ഉള്ള ഒരു സംഭവം ആണ് ഇപ്പോൾ തിരുവനന്തപുരം നെടുമങ്ങാട് ഉണ്ടായത്, ഭാര്യയും ഭർത്തവും വഴക്ക് ഉണ്ടാകുകയും തുടർന്ന് സങ്കടം സഹിക്കാൻ കഴിയാതെ ഭാര്യ 70 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടുക ആയിരുന്നു.

എന്നാൽ, ഭാര്യ കിണറ്റിൽ ചാടിയതിൽ മനം നൊന്ത് ഭർത്താവ് ചെയ്തതോ, വീട്ടിൽ ഉണ്ടായിരുന്നു കീടനാശിനി എടുത്ത് കഴിക്കുക ആയിരുന്നു, സംഭവം നേരിൽ കണ്ട് കൊണ്ടിരുന്ന മകൾ ഉടൻ തന്നെ വിവരം അഗ്നിശമന വിഭാഗത്തിൽ വിളിച്ച് അറിയിക്കുക ആയിരുന്നു.

വിവരം അറിഞ്ഞ എത്തിയ സേനയുടെ സമയോജിതമായ ഇടപെടൽ ആണ് ഇരുവരുടേയും രക്ഷിച്ചത്, വളരെ കഷ്ടപ്പെട്ടാണ് സേന യുവതിയെ കിണറ്റിൽ നിന്നും കരയറ്റിയത്.

വീട്ടുമുറ്റത്ത് കിടന്നിരുന്ന ഭർത്താവിനെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് വീട്ടമ്മയെയും കിണറ്റിൽ നിന്നും ഏറെ നേരത്തെ ശ്രമത്തിന് ശേഷം കയറ്റി ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.