കൊച്ചിയിൽ യുവാവിനെ വകവരുത്തി ചതുപ്പിൽ ഇട്ടു; സംഭവം ഇങ്ങനെ..!!

40

എറണാകുളം നെട്ടൂരിൽ അർജുൻ എന്ന യുവാവിനെ ചതുപ്പിൽ താഴ്ത്തി വക വരുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ ആണ് കുമ്പളം നെട്ടൂർ നിവാസികൾ.

മുഖ്യ പ്രതിയായ നിബിന്റെ സഹോദരൻ അബിൻ കഴിഞ്ഞ വർഷം കളമശ്ശേരിയിൽ വെച്ച് അപകടത്തിൽ മരിച്ചിരുന്നു, അന്ന് അബിന് ഒപ്പം ബൈക്കിൽ ഉണ്ടായിരുന്നത് അർജുൻ ആയിരുന്നു, അന്ന് വെളിപ്പിന് നടന്ന അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട അർജുൻ തന്റെ സഹോദരനെ മനപൂർവ്വം ഇല്ലാതാക്കി എന്നുള്ള സംശയത്തിന്റെ നിഴലിൽ ആയിരുന്നു അർജുനെ ഇല്ലാതെയാക്കാൻ നിബിൻ തീരുമാനിച്ചത്.

ഇരുപത് വയസ്സ് മാത്രം ആയിരുന്നു അർജുന്റെ പ്രായം, കേസിൽ പ്രതികളായ നിബിൻ പീറ്റർ(20), റോണി (22), അനന്തു(21), അജിത് കുമാർ(21), തുടങ്ങി പ്രായപൂർത്തി ആകാത്ത ഒരാളെയും ആണ് പോലിസ് പിടിയിൽ ആയത്.

അർജുന്റെ ജഡം ജീർണ്ണിച്ച നിലയിൽ നെട്ടൂർ റെയിൽവേ സങ്കേതം സമീപം ചതുപ്പിൽ നിന്നും പോലീസ് ഇന്നലെ രാവിലെയാണ് കണ്ടെടുത്തത്.

പട്ടികയും കല്ലും ഉപയോഗിച്ച് അടിച്ചാണ് അർജുന് പരിക്കുകൾ ഉണ്ടാക്കിയത്, തുടർന്ന് ചതുപ്പിൽ ചവിട്ടി താഴ്ത്തിയ ശേഷം പൊങ്ങി വരാതെ ഇരിക്കാൻ കല്ലുകളും വേലിയുടെ തൂണും വച്ച ശേഷം മടങ്ങുക ആയിരുന്നു. കൂടാതെ സംശയം തോന്നാതെ ഇരിക്കാൻ തെരുവ് നായയെയും ഒപ്പം കുഴിച്ചിട്ടിരുന്നു. പെട്രോൾ വാങ്ങാൻ എന്ന വ്യാജേനയാണ് അർജുനെ പ്രതികൾ രാത്രി വീട്ടിൽ നിന്നും ഇറക്കി കൊണ്ടുവന്നത്, അതുപോലെ തന്നെ പോലീസ് സംശയത്തോടെ ആദ്യം പിടിച്ചപ്പോൾ ഇവർ പെട്രോൾ വാങ്ങിയ ശേഷം അർജുനെ പറഞ്ഞയച്ചു എന്നാണ് മൊഴി നൽകിയത്.

തുടർന്ന് വീണ്ടും ചോദ്യം ചെയ്തപ്പോൾ ആണ് പരസ്പര വിരുദ്ധമായ മൊഴികൾ പ്രതികൾ നൽകിയത്, അതേ സമയം അർജുന്റെ സുഹൃത്തുക്കൾ നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പ്രതിയെ കണ്ടെത്തിയത് എന്നും പറയപ്പെടുന്നു.