മട്ടന്നൂരിൽ രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് ദാരുണാന്ത്യം..!!

95

ഒളിച്ചോട്ടവും തുടർന്നുള്ള പ്രശ്നങ്ങളും ഇപ്പോൾ കേരളത്തിൽ സർവ്വ സാധാരണമായ വിഷയം ആണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് രണ്ട് കുട്ടികളുടെ അമ്മയും ഭർത്താവും ഉള്ള ഉരുവുചാൽ കുഴിക്കലിൽ ജാനകി വീട്ടിൽ സുരേഷിന്റെ ഭാര്യ എം റീന അയൽവാസിയായ ഷാനവാസിന് ഒപ്പം പോയത്. സുരേഷിന്റെ ബാഗിൽ നിന്നും പണവും മൊബൈൽ ഫോണും അപഹരിച്ചത് റീന പോയത്.

മട്ടനൂരിൽ നിന്നും ഇരുവരും മേട്ടുപ്പാളയത്ത് ആയിരുന്നു താമസം ആക്കിയിരുന്നത്, വാടക വീട്ടിൽ താമസിച്ചിരുന്ന റീനയുടെ ശവ ശരീരം കഴിഞ്ഞ ദിവസം ആണ് അയൽവാസികൾ കണ്ടെത്തിയത്, കെട്ടി തൂങ്ങി ജീവൻ ഒടുക്കിയ റീനയുടെ ശരീരം കയർ മുറിച്ച് കട്ടിലിൽ കിടത്തിയ നിലയിൽ ആയിരുന്നു, രണ്ട് ദിവസത്തിൽ ഏറെ പഴക്കം ഉണ്ടായിരുന്നു ശരീരത്തിന്.

തന്റെ പണവും ഫോണും കവർന്ന് എടുക്കുകയും തുടർന്ന് ഭാര്യയേയും കൊണ്ട് പോകുകയും ചെയ്തു എന്ന പേരിൽ ഷാനവാസിന് എതിരെ സുരേഷ് കേസ് നൽകിയിട്ടുണ്ട്, അതേ സമയം റീനക്ക് ഒപ്പം പോയ ഷാനവാസിന് രണ്ട് മക്കളും ഭാര്യയും ഉണ്ട്, ഇവർ ഷാനവാസ് മാനസികമായി ബുദ്ധിമുട്ടിച്ചു എന്ന പരാതി നൽകിയിട്ടുണ്ട്.