ചാറ്റ് ചെയ്ത് ഇഷ്ടമായി, കന്യാസ്ത്രീക്ക് കല്യാണം അമ്പലത്തിൽ; സംഭവം ആലപ്പുഴയിൽ..!!

82

സാമൂഹിക മാധ്യമത്തിൽ കൂടി പരിചയപ്പെട്ട യുവാവുമായി കന്യാസ്ത്രീ ഇഷ്ടത്തിൽ ആവുക ആയിരുന്നു, തുടർന്ന് ഇരുവരും അമ്പലത്തിൽ വെച്ച് വിവാഹിതർ ആകുകയും ചെയ്തു, സംഭവത്തിൽ ഞെട്ടിയത് കന്യാസ്ത്രീ മഠവും.

ഈ കഴിഞ്ഞ ജൂണ് 30ന് ആയിരുന്നു കന്യാസ്ത്രീ അർത്തുങ്കൽ മഠത്തിൽ നിന്നും യുവാവിന് ഒപ്പം മുങ്ങിയത്, അതോടെ മഠത്തിൽ ഉള്ളത് പരാതി നൽകി, പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് യുവതി വിവാഹിതയായി എന്നുള്ള വിവരം അറിയുന്നത്.

തൃശൂരിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ ഹിന്ദു ആചാര പ്രകാരം ആയിരുന്നു വിവാഹം. തൃശ്ശൂർ സ്വദേശിയാണ് യുവാവ്, കന്യാസ്ത്രീ മഠം പരാതി കൊടുത്തത് കൊണ്ട് ഭർത്താവിനെയും കൂട്ടി കന്യാസ്ത്രീ ആലപ്പുഴ അർത്തുങ്കൽ സ്റ്റേഷനിൽ ഹാജർ ആകുകയും ചെയ്തു, യുവതിയെ കോടതിയിൽ ഹാജർ ആക്കിയ ശേഷം വിട്ടയച്ചു, എന്നാൽ സംഭവം ഇത്രക്ക് വാർത്ത ആയി എങ്കിൽ കൂടിയും ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായ അവസ്ഥയിൽ ആണ് കന്യാസ്ത്രീ മഠം അധികൃതർ.