ക്ലാസ് കട്ട് ചെയ്ത് ആഘോഷിക്കാൻ ഇറങ്ങിയ കമിതാക്കൾ കാറിടിച്ച് ഇല്ലാതെയാക്കിയത് ഒരു വീടിന്റെ അത്താണി..!!

62

അമിത വേഗതയും അതിനൊപ്പം അശ്രദ്ധയും ഇല്ലാതെ ആക്കിയത് ഒരു പാവം മനുഷ്യന്റെ ജീവൻ, വാഹന അപകടത്തിൽ ഇല്ലാതെ ആയത് ഒരു നിരപരാധിയുടെ ജീവൻ. ബിഎസ്എൻഎൽ ജീവനക്കാർ നിതിന്റെ (27) ജീവൻ ആണ് പൊലിഞ്ഞത്.

ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന നിതിനു രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ടവർ ടെക്നീഷ്യൻ ആയി ജോലി ലഭിച്ചത്. പുനക്കന്നൂർ വായനശാല ജങ്ഷനിൽ ആണിപ്പിൽ വീട്ടിലെ മൂന്ന് മക്കളിൽ രണ്ടമത്തെ ആൾ ആണ് നിതിൻ.

കാറിൽ സഞ്ചരിച്ചിരുന്ന ആറു പേരും ബികോം വിദ്യാർഥികൾ ആണ്, കമിതാക്കൾ ആയ എല്ലാവരും കോളേജിൽ നിന്നും ക്ലാസ് കട്ട് ചെയ്ത് കാർ വാടകക്ക് എടുത്ത് കറങ്ങാൻ ഇറങ്ങിയത്. അപകടത്തിൽ പെണ്കുട്ടിയുടെ കൈയിൽ ഒടിഞ്ഞിട്ടുണ്ട്.

പാണ്ടനാട് സ്വദേശി സുബിൻ എന്നയാൾ ആണ് വാഹനം ഓടിച്ചിരുന്നത്.