കോട്ടയത്ത് അവിവാഹിതയായ യുവതി പ്രസവിച്ചു, കുഞ്ഞിനെ ബന്ധുക്കൾ കുഴിച്ചു മൂടി; സംഭവം ഇങ്ങനെ..!!

31

അവിവാഹിതയായ മകൾ പ്രസവിക്കുകയും തുടർന്ന് ക്ഷീതമായ മകളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് തിരിച്ചറിയുന്നത്. പ്രസവം ശേഷം കുട്ടി ചാപിള്ളയാണ് ഈ രീതിയിൽ യുവതിയുടെ പിതാവും വല്യച്ഛനും ചേർന്ന് കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു കുഴിച്ചു മൂടുക ആയിരുന്നു.

കറുകച്ചാൽ ആനിക്കാട് വില്ലേജിൽ ആണ് സംഭവം, ഇന്ന് രാവിലെയാണ് അവിവാഹിതയായ യുവതി പ്രസവിച്ചത്, കുട്ടിയുടെ പ്രസവ സമയത്ത് യുവതിയുടെ പിതാവും വല്യച്ഛനും മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്, പിറന്ന കുഞ്ഞിന് അനക്കം ഇല്ലായിരുന്നു എന്നാണ് ഇരുവരും പോലിസിൽ നൽകിയ മൊഴി, എന്നാൽ പോലീസ് കുഞ്ഞിനെ പോസ്റ്റുമോർട്ടം ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

എന്നാൽ ഇത്രയും നാളും മകൾ ഗർഭിണി ആയിരുന്നു എന്നുള്ള വിവരം തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് മാതാപിതാക്കൾ മൊഴി നൽകിയത്. പെണ്കുട്ടി ഇപ്പോൾ മെഴിസി ആശുപത്രിയിൽ ലേബർ റൂമിൽ ചികിൽസയിൽ ആണ്.