കഴിഞ്ഞ തവണ സുരേഷ് ഗോപി എനിക്ക് വേണ്ടി വോട്ട് ചോദിച്ചു, പക്ഷെ ഇത്തവണ ഞാൻ അയാൾക്ക് വോട്ട് ചെയ്യില്ല; ഇന്നസെന്റ്..!!

75

മലയാള സിനിമയിലെ മിന്നും താരങ്ങളായ സുരേഷ് ഗോപിയും ഇന്നസെന്റും ഇത്തവണ മത്സര രംഗത്ത് സജീവമായി ഉണ്ട്. ഇന്നസെന്റ് ചാലക്കുടിയിൽ ഇടത് സ്ഥാനാർത്ഥി ആയി മത്സരിക്കുമ്പോൾ തൃശൂരിൽ എൻ ടി എ സ്ഥാനാർത്ഥി ആയി ആണ് സുരേഷ് ഗോപി മത്സരിക്കുന്നത്.

ചാലക്കുടിയിൽ ആണ് ഇന്നസെന്റ് സ്ഥാനാർത്ഥി എങ്കിലും വോട്ട് തൃശൂരിൽ ആണ്, വോട്ട് ചെയ്യാൻ എത്തിയപ്പോൾ മാധ്യമങ്ങളെ കണ്ട വേളയിൽ ആണ് ഇന്നസെന്റ് രൂക്ഷമായ ഭാഷയിൽ സുരേഷ് ഗോപിക്ക് എതിരെ പ്രതികരണം നടത്തിയത്,

കഴിഞ്ഞ വർഷം തനിക്ക് വേണ്ടി വോട്ട് അഭ്യര്ഥിക്കാൻ സുരേഷ് ഗോപി എത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് പാർട്ടി ഇല്ലായിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് എന്നും എന്നാൽ തന്റെ വോട്ട് സുരേഷ് ഗോപിക്ക് ചെയ്യില്ല എന്നും ഇന്ന് എന്റെ പാർട്ടി വേറെയും അയാളുടെ പാർട്ടി വേറെയും ആണ്, താൻ വോട്ട് ചെയ്യില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് സുരേഷ് ഗോപി തന്നോട് വോട്ട് അഭ്യർത്ഥന നടത്തി ഇല്ല എന്നും ഇന്നസെന്റ് പറയുന്നു.