അനക്കം നിൽക്കുന്നത് വരെ ഷാൾ മുറുക്കി പിടിച്ചു; മകളെ ഇല്ലാതാക്കിയ അമ്മയുടെ മൊഴി..!!

32

തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയെ വക വരുത്തിയത് അമ്മയും കാമുകനും ചേർന്നായിരുന്നു, അമ്മ മഞ്ജുഷയും (39) കാമുകൻ അനീഷും(32) ഇക്കാര്യം സമ്മതിച്ചു.

തങ്ങൾ ഒരുമിച്ച് ഉള്ള ജീവിതത്തിന് മകൾ ഒരു തടസ്സം ആണെന്ന് തോന്നിയതോടെയാണ് ഇല്ലാതെ ആക്കിയത്. കട്ടിലിൽ കിടന്നിരുന്ന മകളെ തള്ളിയിട്ടു ശേഷം ഷാൾ ഇട്ട് മുറുക്കുക ആയിരുന്നു എന്നാണ് ഇരുവരും അറിയിച്ചത്.

നെടുമങ്ങാട് കരിപ്പൂരിൽ കാരാന്തല സ്വദേശിയായ പെണ്കുട്ടിയെ പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ മാസം 10ന് രാത്രിയിൽ ആയിരുന്നു അമ്മ കുട്ടിയെ വക വരുത്തിയത്.

ഷാൽ കുരുക്കിയ ശേഷം, അനക്കം നിൽക്കുന്നത് വരെ വലിച്ചു എന്നാണ് അമ്മ നൽകിയ മൊഴിയിൽ വല്ലാത്ത ഞെട്ടൽ തന്നെയാണ് ഉണ്ടാക്കിയത്.

താൻ വഴക്ക് പറഞ്ഞത് കൊണ്ട് മകൾ സ്വയം ഇല്ലാതെ ആയത് ആണ് എന്നും എന്നാൽ തനിക്ക് മാനക്കെട് തോന്നിയത് കൊണ്ടാണ് പൊട്ടക്കിണറ്റിൽ ഇട്ടത് എന്നുമായിരുന്നു മഞ്ജുഷ ആദ്യം പറഞ്ഞിരുന്നത്.

പെണ്കുട്ടിയെയും അമ്മെയും വാടക വീട്ടിൽ നിന്നും രണ്ടാഴ്ചയായി കാണാതെ ആകുക ആയിരുന്നു, എന്നാൽ താൻ മകൾ ആരുടെയോ കൂടെ പോയി എന്നും അത് തിരക്കി തിരുപ്പതിയിൽ എത്തിയത് ആണ് എന്നുമാണ് മഞ്ജുഷയുടെ അറിയിച്ചിരുന്നത്. മഞ്ജുഷയെയും ഒരു വർഷം മുമ്പ് പരിചയപ്പെട്ട കാമുകനെയും തമിഴ് നാട്ടിൽ നിന്നുമാണ് കണ്ടുപിടിച്ചത്.

You might also like