ആർത്തവ വിലക്ക്; മാറിത്താമസിച്ച വീട്ടമ്മയും രണ്ട് കുട്ടികളും ശ്വാസംമുട്ടി മരിച്ചു..!!

84

പാകൃത ആചാരങ്ങൾ സർക്കാർ നിരോധിച്ചിട്ടും ഇപ്പോഴും തടയിടാൻ കഴിയാത്ത നാടുകളിൽ ഒന്നാണ് നേപ്പാൾ, ആർത്തവ സമയത്ത് ആശുദ്ധിയുടെ പേരിൽ വായു സഞ്ചാരമില്ലാത്ത കുടിലിൽ താമസിക്കേണ്ടി വന്ന വീട്ടമ്മയും 12 വയസ്സുള്ള മകളും 9 വയസ്സുള്ള മകളുമാണ് മരിച്ചത്. മാസമുറ എത്തുന്ന സമയത്തു വീട്ടിൽ നിന്നും മാറി ദൂരെയുള്ള കുടിലുകളിൽ താമസിക്കുന്ന രീതി നേപ്പാളിൽ 2005ൽ നിരോധിച്ചത് ആണെങ്കിൽ കൂടിയും ഒറ്റപ്പെട്ട് കഴിയുന്ന പല ഗ്രാമങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്, അതിന്റെ ബാക്കി പത്രമാണ് ഈ അമ്മയുടെയും കുഞ്ഞുങ്ങളുടെയും മരണം.

കനത്ത മഞ്ഞുവീഴ്ച തുടർന്ന് നേപ്പാളിൽ, ചൂട് ഉണ്ടക്കാൻ വേണ്ടി തീ കത്തിച്ചപ്പോൾ വലിയ പുക വരുകയും പുറത്തേക്ക് പോകാൻ ഇടം ഇല്ലാതെ ആകുകയും ചെയ്ത സാഹചര്യത്തിൽ ആണ് ഇവർ ശ്വാസം മുട്ടി മരിച്ചത്, ഭർതൃമാതാവ് രാവിലെ എത്തിയപ്പോൾ ആണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടത് എന്നാണ് പോലീസ് പറയുന്നത്.