മധുരാജയുടെ നിർമാതാവ് നെൽസൺ കുന്നംകുളത്ത് തോറ്റു; നെൽസണ് കിട്ടിയ വോട്ട് ഇങ്ങനെ..!!

78

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച മമ്മൂട്ടി ചിത്രം മധുര രാജയുടെ നിർമാതാവ് നെൽസൺ ഐപ്പിന് ദയനീയ തോൽവി. യു ഡി എഫ് സ്ഥാനാര്ത്ഥിയായി ആണ് നെൽസൺ മത്സരിച്ചത്. എൽ ഡി എഫ് സ്ഥാനാർഥി പി എം സുരേഷ് ആണ് നെൽസനെ തോൽപ്പിച്ചത്.

തൃശ്ശൂർ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാർഡായ വൈശ്ശേരിയിൽ നിന്നായിരുന്നു നെൽസൺ മത്സരിച്ചത്. 426 വോട്ടാണ് ജയിച്ച പി.എം സുരേഷ് നേടിയത്. നെൽസണ് 208 വോട്ടാണ് നേടാനായത്. എൻ ടി എ സ്ഥാനാർഥിയായ ലെജേഷ് കുമാർ 135 വോട്ടും നേടി.

‘ഈ നാടിന്റെ പ്രതീക്ഷയാണ് നെൽസേട്ടൻ’ എന്നായിരുന്നു നെൽസന്റെ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്ന വാചകം. ലോറി ഡ്രൈവർ എന്ന നിലയിൽ ജീവിതം തുടങ്ങി ബിഗ് ബജറ്റ് സിനിമയുടെ നിർമാതാവ് എന്ന നിലയിലേക്ക് എത്തിയ വ്യക്തിയാണ് നെൽസൺ ഐപ്പ്.