നാഗചൈതന്യ നൽകുന്ന 200 കോടിയുടെ ജീവനാംശം വേണ്ടെന്ന് സാമന്ത; കാരണം ഇതാണ്..!!

137

അങ്ങനെ നിരന്തരമായ അഭ്യൂഹങ്ങൾക്ക് ശേഷം സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞു. സാമന്തയും അതുപോലെ നാഗ ചൈതന്യയും തന്റെ സോഷ്യൽ മീഡിയ പേജ് വഴി അറിയിക്കുകയായിരുന്നു.

വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ മലയാളികളും താരത്തിന്റെ കടുത്ത ആരാധകരാണ്. സാമന്തയും നടൻ നാഗ ചൈതന്യയുമായി വിവാഹം ബന്ധം വേർപെടുത്തി എന്ന് സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ഔദ്യോഗികമായി പറഞ്ഞു കഴിഞ്ഞു.

Samantha

തമിഴിലും അതുപോലെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന സാമന്ത വിവാഹ ശേഷവും അഭിനയ ലോകത്തിൽ സജീവമാണ്. തെലുങ്ക് താരം ആയ നാഗ ചൈതന്യയുടെ കുടുംബം തെലുങ്ക് സിനിമയിലെ തന്നെ ഏറ്റവും വലിയ കുടുംബം ആണ്. തെലുങ്ക് ക്രിസ്ത്യൻ കുടുംബത്തിൽ ആണ് സാമന്തയുടെ ജനനം. മലയാളി ആണ് സാമന്തയുടെ അമ്മ.

വിവാഹ ശേഷം സാമന്ത അക്കിനേനി എന്ന് താരം സോഷ്യൽ മീഡിയയിൽ മുഴുവൻ പേരിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ കൂടുതൽ സജീവമായി മാറുകയും അതോടൊപ്പം തന്റെ പഴയ പേരിലേക്ക് മാറുകയും ചെയ്തു സമന്ത. 2017 ഒക്ടോബർ 7 നു ആയിരുന്നു വിവാഹം.

samantha akkineni

നാലാം വിവാഹ വാർഷികത്തിന് വെറും 4 ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആണ് താരം വിവാഹ മോചനം പ്രഖ്യാപിച്ചത്. വിവാഹ മോചന വാർത്ത കുറെ നാളുകൾ ആയി സാമൂഹിക മാധ്യമങ്ങളിൽ വന്നു തുടങ്ങി എങ്കിൽ കൂടിയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയിട്ട് നാളുകൾ ആയി.

ഈ പ്രശ്നങ്ങൾ തീർക്കാൻ അക്കിനേനി കുടുംബം മുൻകൈ എടുത്തിരുന്നു എങ്കിൽ കൂടിയും ഒന്നും തന്നെ നടന്നില്ല. സാമന്തക്ക് ജീവനാംശമായി കിട്ടേണ്ടത് അമ്പത് കോടി രൂപയാണ് എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിൽ കൂടിയും അതല്ല 200 കോടിയോളം രൂപ ആണ് കൊടുക്കേണ്ടി വരുക എന്നാണ് പിന്നീട് വന്ന റിപ്പോർട്ട്.

Samantha

എന്നാൽ ഈ പണം തനിക്ക് വേണ്ട എന്ന് വെച്ചിരിക്കുകയാണ് താരം ഇപ്പോൾ. നാലാം വിവാഹ വാർഷിക നടക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആയിരുന്നു ഇരുവരും വിവാഹ മോചന വാർത്തകൾ സ്ഥിരീകരിച്ചത്. ഇത്രയും കാലം ഭാര്യ ഭർത്താക്കന്മാരായി ഒന്നായി നിന്നവർ ആണ് ഞങ്ങൾ എന്നും എന്നാൽ ഇനി രണ്ടു വഴികൾ തേടി പോകുകയാണ് എന്നാണ് ഇരുവരും അറിയിച്ചത്.

സാമന്ത അക്കിനേനി കുടുംബത്തിൽ നിന്ന് വലിയൊരു തുക ജീവനാംശമായി ചോദിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തേ ആ തുക 50 കോടി രൂപയെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം 200 കോടിയാണ് സാമന്ത ആവശ്യപ്പെട്ടിരുന്നതെന്നാണ് പറയുന്നത്.

ഇത് അക്കിനേനി കുടുംബത്തെ വരെ ഞെട്ടിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്രയും തുക ചോദിച്ചത് കൊണ്ടാണ് മധ്യസ്ഥ ശ്രമങ്ങൾ നടത്താൻ അക്കിനേനി കുടുംബം ശ്രമിച്ചിരുന്നത്. എന്നാൽ അവസാനം സാമന്തയ്ക്ക് 200 കോടി ജീവനാംശമായി നൽകാമെന്നും ഇവർ അറിയിച്ചിരുന്നു.

എന്നാൽ മറ്റു ചില പരസ്യമാകാത്ത കാരണങ്ങൾ കൊണ്ട് വിവാഹ മോചനത്തിൽ സാമന്ത ഉറച്ചു നിൽക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ഈ 200 കോടി തനിക്ക് വേണ്ടെന്നാണ് സാമന്ത നാഗചൈതന്യയെയും നാഗാർജ്ജുനയെയും പിന്നീട് അറിയിക്കുകയായിരുന്നു. ഈ പണം സ്വീകരിക്കില്ലെന്നും സാമന്ത പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

സാമന്ത എന്ന വ്യക്തി വളർന്നത് സ്വന്തം കഴിവും പരിശ്രമങ്ങൾ കൊണ്ടും ആയിരുന്നു. അങ്ങനെ ഉള്ള തനിക്ക് മറ്റൊരാൾ നൽകുന്ന പണം ആവശ്യമില്ല. തനിക്ക് ജീവിക്കാൻ ആരുടെയും ജീവനാംശത്തിന്റെ ആവശ്യമില്ലെന്നും സാമന്ത ഇവരെ അറിയിച്ചിട്ടുണ്ട്. അക്കിനേനി കുടുംബത്തിലെ പല പ്രമുഖരും സാമന്തയെ വിവാഹ മോചനത്തിൽ പിന്മാറാൻ സമീപിച്ചിരുന്നു.

എന്നാൽ ഒരു രീതിയിലും ഒന്നിച്ചു തുടർന്ന് പോകാൻ കഴിയാത്ത ഗുരുതരമായ പ്രശ്നങ്ങൾ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ ഉണ്ടായി എന്നാണ് അറിയുന്നത്. അതേസമയം ഹൈദരാബാദിൽ സാമന്തയും നാഗചൈതന്യയും താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റ് ഉണ്ടായിരുന്നു. ഇത് വാങ്ങിയത് സാമന്തയാണ്. നേരത്തെ തന്നെ നാഗചൈതന്യ ഈ വീട്ടിൽ നിന്ന് മാറി താമസിച്ചിരുന്നു.

സ്വന്തം കുടുംബ വീട്ടിലേക്കായിരുന്നു പോയിരുന്നത്. ഇതിന് പുറമേ പരസ്യങ്ങളിൽ നിന്നും ബ്രാൻഡുകളിൽ നിന്നും സാമന്തയ്ക്ക് വരുമാനമുണ്ട്. ഒപ്പം സ്വന്തമായി വസ്ത്രങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റും താരത്തിന് ഉണ്ട്. തെലുങ്കിൽ സിനിമ താരങ്ങൾക്ക് വസ്ത്രങ്ങൾ കൊടുക്കുന്നത് സമന്തയാണ്.