ആദ്യ പകുതിയെ വെല്ലുന്ന രണ്ടാം പകുതി, ഗംഭീര റിപ്പോർട്ട്; ബോക്സോഫീസ് ഇനി ഒടിയൻ വാഴും – Review..!!

ഇന്ന് രാവിലെ 4.30 ആണ് ഒടിയന്റെ ആദ്യ ഫാൻസ് ഷോ ആരംഭിച്ചത്, നീണ്ട രണ്ട് വർഷത്തെ ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും കാത്തിരിപ്പ് അങ്ങനെ അവസാനിച്ചിരിക്കുകയാണ്. നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ഒരേ സമയം മൃഗമായും മനുഷ്യനായും മാറാൻ കഴിയുന്ന ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ പറയുന്ന ചിത്രത്തിൽ ഗാനങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്.

സിനിമയിൽ ശ്രീകുമാർ മേനോൻ പരീക്ഷിച്ചിരിക്കുന്നത് ഇതുവരെ കാണാത്ത രീതിയിൽ ഉള്ള അവതരണ രീതി തന്നെയാണ്. പയ്യെ തുടങ്ങുന്ന ചിത്രം, കേന്ദ്ര കഥാപാത്രമായ ഒടിയൻ മാണിക്യന്റെ യൗവനവും അതോടൊപ്പം വാർധക്യവും ഇടകലർത്തിയാണ് കാണിക്കുന്നത്, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തോടെ തുടങ്ങുന്ന ചിത്രം, വളരെ പതുക്കെയാണ് തുടങ്ങുന്നത്, ഒടിയൻ മാണിക്യന്റെ രണ്ട് കാലഘട്ടങ്ങൾ ഇടകലർത്തി പറയുന്ന ചിത്രം, ഒരു സമ്പൂർണ്ണ മാസ്സ് ചിത്രം പ്രതീക്ഷിച്ചു തീയറ്ററുകളിൽ എത്തുന്നവർക്ക് നിരാശ നൽകും, ആദ്യ പകുതി വളരെ ക്ലാസ് ലുക്കിൽ മുന്നേറുമ്പോൾ, ആക്ഷൻ സീനുകൾ ഇതുവരെ കാണാത്ത രീതിയിൽ വേറിട്ട് നിന്നു, ആദ്യ പകുതി സാധാരണ പ്രേക്ഷകർക്ക് നല്ല സിനിമയിലേക്ക് നയിക്കുമ്പോൾ ആരാധകർക്ക് തെല്ല് നിരാശ നൽകുമോ എന്ന് സംശയം.

എന്നാൽ ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ, സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത് പോലെ തന്നെ, ആറാം തമ്പുരാനിൽ ദേവസുരത്തിൽ ഉണ്ടായ ചിത്രമായി മാറുകയാണ് ഒടിയൻ. പയ്യെ തുടങ്ങി കഥയിലേക്ക് ഉള്ള വഴികൾ തെളിയിക്കുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പകയുടെ കനലുകൾ മാണിക്യനിൽ ആളികത്തുകയാണ്. ആദ്യ പകുതിയുടെ ഉണർവില്ലായ്മ മുഴുവൻ അപ്പാടെ മായ്ച്ചു കളഞ്ഞു പുതിയ മാണിക്യനെ കിട്ടിയ ആരാവമായിരുന്നു തീയറ്ററിൽ. ഒടിയന്റെ ചലനങ്ങൾക്ക് ഒപ്പം മാറി മറിയുന്ന തീഷ്ണത കൂടുന്ന ഒടിയന്റെ ബിജിഎം പ്രേക്ഷക ഹൃദയങ്ങളെ മത്ത് പിടിപ്പിച്ചു.

ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള 31 രാത്രികൾ ഷൂട്ട് ചെയ്ത ആ ക്ലൈമാക്സ് രംഗം, ഇതുവരെയുള്ള സിനിമ കാഴ്ചകൾക്ക് കാണാത്ത ദൃശ്യ ഭംഗി നൽകിയിരിക്കുകയാണ് ശ്രീകുമാർ മേനോൻ. കാൽ മണിക്കൂറോളം നീണ്ട് നിൽക്കുന്ന ആക്ഷൻ സീനുകൾ ആവേശത്തെ കൊടുമുടി കീഴടക്കിയിരിക്കുകയാണ്. ഇതാണ് മലയാള സിനിമയുടെ പുതിയ ചരിത്രം.

പഴമയെ ഓർമ്മിപ്പിക്കുന്ന നിരവധി സീനുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. വിഫക്‌സ് രംഗങ്ങൾ ചിത്രത്തിൽ എവിടെയും മുഴച്ചു നിൽക്കാത്ത തന്മയത്വം നൽകിയപ്പോൾ, പ്രഭയുടെയും മാണിക്യന്റെയും പ്രണയ രംഗങ്ങൾ വളരെ തന്മയത്വം നിറഞ്ഞതായിരുന്നു. രാവുണ്ണി എന്ന വില്ലൻ കഥാപാത്രം ഇതിലേറെ ചേർന്ന മറ്റൊരു നടൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കാസ്റ്റിംഗിൽ ശ്രീകുമാർ മേനോൻ നൽകിയ സൂഷ്മത പ്രശംസകൾക്ക് അപ്പുറം തന്നെ, ഗാനങ്ങളിടെ ദൃശ്യ ഭംഗിയും ആക്ഷൻ സീനുകളിലെ ചടുലതയും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി.

സംശയമില്ലാതെ പറയാം ഇനി മാണിക്യന്റെ നാളുകൾ ആണ്. ഒടിയൻ മാണിക്യന്റെ നാളുകൾ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago