കുറെ കാലങ്ങൾ ആയി ഒളിഞ്ഞും തെളിഞ്ഞും കേട്ടുവരുന്ന ഒരു അഭ്യൂഹ വാർത്തയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കോമ്പിനേഷൻ ആയ മോഹൻലാലും ശ്രീനിവാസനും തമ്മിൽ പിണക്കത്തിൽ ആണ് ഉള്ളത് എന്ന്.

എന്നാൽ അത്തരത്തിൽ തങ്ങൾ തമ്മിൽ ഒരു പിണക്കവും ഇല്ല എന്നായിരുന്നു മോഹൻലാൽ പലപ്പോഴും പറഞ്ഞിരുന്നതും. 2012 ഇൽ റിലീസ് ചെയ്ത പദ്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയെല്ലാം ശ്രീനിവാസൻ കളിയാക്കുകയും ആക്ഷേപ ഹാസ്യം എന്നതിൽ നിന്ന് മാറി ആ കളിയാക്കൽ വ്യക്തിഹത്യ എന്ന നിലയിലേക്ക് മാറി എന്നും വിമർശകർ പറഞ്ഞിരുന്നു.

Loading...

തീയേറ്ററിൽ പരാജയപെട്ടുപോയ ആ ചിത്രം സൂപ്പർ വിജയം നേടിയ മോഹൻലാൽ ശ്രീനിവാസൻ റോഷൻ ആൻഡ്രൂസ് ടീമിന്റെ ഉദയനാണു താരത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുറത്തു വന്നത് തന്നെ. അതിനാൽ 2012 നു ശേഷം മോഹൻലാൽ ശ്രീനിവാസൻ ടീമിൽ നിന്ന് പിന്നീട് ചിത്രങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല അവർ തമ്മിൽ വ്യക്തിപരമായി അടുപ്പത്തിലല്ല ഇപ്പോൾ എന്നും വാർത്തകൾ പരന്നു.

പല തരത്തിൽ ഉള്ള വാർത്തകൾ പലപ്പോഴും വന്നു കൊണ്ടേ ഇരിക്കുമ്പോൾ അതിനുള്ള വ്യക്തമയായ മറുപടി ശ്രീനിവാസനിൽ നിന്നും തന്നെ ഇപ്പോൾ ആദ്യമായി പുറത്തു വന്നിരിക്കുകയാണ്. മാതൃഭൂമി അക്ഷരോത്സവം വേദിയിൽ ആണ് സംവിധായകൻ സത്യൻ അന്തിക്കാടാണ് അത് ചോദിച്ചത്.

ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഒന്നുമില്ല എന്ന് തനിക്കറിയാമെങ്കിലും പലർക്കും ഈ കാര്യത്തിൽ സംശയമുണ്ടെന്നും എന്നാൽ ശ്രീനിവാസൻ അതിനു നേരിട്ട് മറുപടി പറയണമെന്നും സത്യൻ പറഞ്ഞു. അപ്പോൾ ശ്രീനിവാസൻ പ്രതികരിച്ചത് താനും ലാലും തമ്മിൽ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാത്ത സ്ഥിതിക്ക് ഇതുപോലത്തെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ്.

ഇവർ മൂന്നു പേരുമൊന്നിക്കുന്ന ഒരു ചിത്രം അടുത്ത് തന്നെയുണ്ടാവുമെന്നും സത്യൻ അന്തിക്കാട് വേദിയിൽ പ്രഖ്യാപിച്ചു. കൂടാതെ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിൽ നായകനായി എത്തുന്നത് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ആണ്.