രണ്ടാമൂഴത്തിൽ ഭീമൻ ആകുമെന്ന് താൻ പറഞ്ഞട്ടില്ല എന്ന് മോഹൻലാൽ, ഉണ്ടെന്ന് സോഷ്യൽ മീഡിയ; തെളിവായി വീഡിയോ..!!

45

ലൂസിഫർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ കഴിഞ്ഞ ദിവസം ദുബായിൽ മാധ്യമ പ്രവർത്തകരെ കാണുന്നതിന്റെ ഇടയിൽ ആണ് രണ്ടാമൂഴം എന്ന എം ടി യുടെ തിരക്കഥയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർന്നത്.

എന്നാൽ, താൻ ഒരിക്കലും ഭീമൻ ആകുന്നു എന്ന് എങ്ങും വെളിപ്പെടുത്തിയിട്ടില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണ് എന്നാണ് മോഹൻലാൽ ആരാധകർ അടക്കം പറയുന്നത്.

2017ലെ മനോരമ ന്യൂസ് ‘ന്യൂസ് മേക്കർ‘ സംവാദത്തിലായിരുന്നു മോഹൻലാൽ രണ്ടാമൂഴത്തെ കുറിച്ച് പറഞ്ഞത്. അതോടൊപ്പം ഫേസ്ബുക്കിലും മോഹൻലാൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

‘അദ്ദേഹം സ്ക്രിപ്റ്റ് മുഴുവൻ എഴുതിക്കഴിഞ്ഞു. രണ്ട് സിനിമയായിട്ടാണ് വരുന്നത്. ഞാനാണ് അതിൽ ഭീമനായിട്ട് അഭിനയിക്കുന്നത്. ഇന്റർ‌നാഷണൽ പ്രൊഡക്ഷനാണ്. 600 കോടിയോളം വരും ചിലവ്.‘ – എന്നായിരുന്നു അന്ന് മോഹൻലാൽ പറഞ്ഞത്.

ഒരു സ്ഥലത്ത് പോലും ഭീമനായി താനെത്തുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് താരം കഴിഞ്ഞ ദിവസം പറഞ്ഞത്. ചിത്രം യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ മറ്റെല്ലാവരെയും പോലെ ആശങ്കയുണ്ടെന്നും അദ്ദേഹം ലൂസിഫർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ മോഹൻലാൽ പറഞ്ഞു.

Press Conference #Lucifer GCC

Press Conference #Lucifer GCC

Posted by Mohanlal on Thursday, 21 March 2019