മാസിന്റെ അങ്ങേയറ്റം, രോമാഞ്ചം കൊള്ളിച്ച് ആദ്യ പകുതി, ആക്ഷൻ സീനുകളിൽ തീയറ്റർ ആർത്തിരമ്പി..!!

60

മോഹൻലാൽ നായകനായി എത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രത്തിന്റെ ഇന്റർവെൽ കഴിയുമ്പോൾ ആരാധകർ ആവേശത്തിൽ.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. കേരളത്തിൽ 400 ഓളം സ്ക്രീനിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഫാൻസ് ഷോ 7 മണിക്ക് ആരംഭിച്ചു. മോഹൻലാൽ, സുചിത്ര മോഹൻലാൽ, ടോവിനോ തോമസ്, ആന്റണി പെരുമ്പാവൂർ, സംഗീത സംവിധായകൻ ദീപക് ദേവ്, പൃഥ്വിരാജ് എന്നിവർ ആണ് എറണാകുളം കവിത തീയറ്ററിൽ ആരാധകർക്ക് ഒപ്പം ഫാൻസ് ഷോ കാണാൻ എത്തിയിരിന്നു.

ഇത്രേം രോമാഞ്ചം നൽകുന്ന സീനുകൾ മോഹൻലാൽ ചിത്രത്തിൽ ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല എന്നും ആരാധകർ പറയുന്നു.

ആദ്യ പകുതിയിൽ ആരാധകർക്ക് ആഘോഷമാക്കാൻ ഉണ്ടായിരുന്നത്. സാക്ഷാൽ മോഹൻലാലിന്റെ ഇൻട്രൊ സീൻ തന്നെയാണ്. അതോടൊപ്പം, ടോവിനോ തോമസിന്റെ ഇൻട്രൊയിൽ വേറെ ലെവൽ എന്നു ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.

രോമാഞ്ചം കൊള്ളിക്കുന്ന ബിജിഎമ്മിനു ഒപ്പം മോഹൻലാലിന്റെ ഫൈറ്റ് ഗംഭീരമായി. പൃഥ്വിരാജിന്റെ വോയ്സ്, ആദ്യ പകുതിയിൽ ഹൈലൈറ്റ് ആണ്. സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് വേറെ ലെവൽ എന്നാണ് റിപ്പോർട്ടുകൾ.

സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ്, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ, സാനിയ ഇയ്യപ്പൻ, ബാല, വിവേക് ഒബ്രോയ്‌ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ത്രില്ലർ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി ആണ്. ആശിർവാദ് സിനിമാസിലെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Facebook Notice for EU! You need to login to view and post FB Comments!