ലാലേട്ടന് അമ്മയാണ് എല്ലാം; അമ്മയോടുള്ള സ്നേഹത്തെ കുറിച്ച്..!!

37

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് മോഹൻലാൽ. എന്നിരുന്നാലും സിനിമയോടൊപ്പം തന്നെ സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും വലിയ മൂല്യം നൽകുന്ന മനുഷ്യൻ കൂടി ആണ് മോഹൻലാൽ.

 

മോഹൻലാലിന്റെ പെർഴ്സണൽ സ്റ്റാഫും ചാർട്ടേഡ് അക്കൗണ്ടന്റുമായി സനിൽ കുമാർ നടത്തുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ശ്രേദ്ധേയമാകുന്നത്.

മോഹൻലാലിന് തന്റെ അമ്മയോടുള്ള സ്നേഹവും കരുതലും അതിനെ കുറിച്ച് സനിൽ കുമാറിന്റെ വാക്കുകൾ..

 

ഇപ്പോൾ ലാലേട്ടന്റെ അമ്മ സുഖം ഇല്ലാതെ ഇരിക്കുകയാണ്. ചില വാക്കുകൾ മാത്രമേ അമ്മ പറയാറുള്ളൂ, എന്നാൽ ലാലേട്ടൻ ആ അമ്മയെ ദിവസവും രണ്ടും മൂന്നും വട്ടം വിളിക്കും, എത്ര തിരക്ക് ആണെങ്കിലും. എല്ലാ കാര്യങ്ങളും പറയും, തിരിച്ചു ഒരു മറുപടിയും പറയാത്ത ഒരാളോട് എത്ര നേരം സംസാരിക്കും. എത്ര മണിക്കൂർ വേണം എങ്കിലും അമ്മയോട് സംസാരിക്കും.

 

എല്ലാവർക്കും അമ്മയോട് സ്നേഹം ഉണ്ടാവും എന്നാൽ ലാലേട്ടന്റെ സ്നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കൊണ്ടായിരിക്കും ചിലപ്പോഴൊക്കെ ഭാര്യയും ലാലേട്ടൻ അമ്മ എന്നു വിളിക്കുന്നത്. – അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.