മല്ലിക സുകുമാരന്റെ സാരിയിലേക്ക് തീയോട് കൂടിയ കർപ്പൂരം വീണു; രക്ഷകനായി മോഹൻലാൽ..!!

90

ഇന്നലെ ടാഗോർ തീയറ്ററിൽ സംഘടിപ്പിച്ച സുബ്രഹ്മണ്യ സന്ധ്യയിൽ മുഖ്യാതിഥിയായി എത്തിയത് ആയിരുന്നു മോഹൻലാൽ. ഉത്ഘാടന വേളയിൽ ആദ്യം തിരി തെളിയിച്ചത് കെ ജെ യേശുദാസും മധുവും ആയിരുന്നു.

തുടർന്ന് മോഹൻലാൽ, കെ ആർ വിജയ, കെ ജയകുമാർ എന്നിവർ തിരിതെളിയിച്ചു, തൊട്ട് പിന്നാലെയാണ് മല്ലിക സുകുമാരൻ തിരി തെളിയിക്കാൻ എത്തിയത്.

മല്ലിക സുകുമാരൻ തിരി തെളിയിക്കുമ്പോൾ ആണ് തീയോട് കൂടിയ രണ്ട് കർപ്പൂരങ്ങൾ താഴെ വീണത്, തീ മല്ലികയുടെ സാരിയിലേക്ക് പടരുമ്പോൾ ആണ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ട മോഹൻലാൽ, നിലത്ത് ഇരുന്ന് തീ അണച്ചത്.

വിളക്കിന് താഴെ വീണു കിടന്ന പൂ എടുത്താണ് മോഹൻലാൽ തീ അണച്ചത്. ഗാന സന്ധ്യയിൽ ആദ്യ ഗാനം ആലപിച്ചതും മോഹൻലാൽ തന്നെ ആയിരുന്നു.

കടപ്പാട് കേരളകൗമുദി