ലാലേട്ടന്റെ ആ സിനിമ 12 തവണയാണ് ഞാൻ തീയറ്ററിൽ കണ്ടത്; ചെമ്പൻ വിനോദ്..!!

155

ചെറിയ വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണെങ്കിൽ കൂടിയും ഇന്ന് മലയാള സിനിമയിൽ നായകനായും വില്ലൻ ആയും സഹ നടനായും കോമേഡിയനായും ഈയവും തിളങ്ങി നിൽക്കുന്ന ആൾ കൂടി ആണ് ചെമ്പൻ വിനോദ് ജോസ്. നടൻ എന്നതിൽ ഉപരി തിരക്കഥാകൃത്തും നിർമാതാവും ഒക്കെയാണ് ചെമ്പൻ വിനോദ്.

ആമേൻ , സപ്തമശ്രീ തസ്തഹരഹ , ഇയ്യോബിന്റെ പുസ്തകം , പൊഴിഞ്ഞു മറിയം ജോസ് , ഒപ്പം തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെമ്പൻ വിനോദ് അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്തായും നിർമ്മാതാവായുമെല്ലാം ചെമ്പൻ ശ്രദ്ധിക്കപ്പെട്ടിരുന്നു
ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി എത്താൻ ഒരുങ്ങുകയാണ് ഈ നടൻ.

അതേ സമയം കഴിഞ്ഞ ദിവസം നടന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന ക്ലബ് ഹൗസ് സംവാദത്തിൽ ചെമ്പൻ വിനോദ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്. പ്രിയദർശൻ, മണിയൻ പിള്ള രാജു, ബിനു പപ്പു , ജോജു ജോർജ് തുടങ്ങി നിരവധി ആളുകൾ ചാറ്റിങ്ങിൽ ഉണ്ടായിരുന്നു.

മോഹൻലാൽ പ്രിയദർശൻ എന്നിവരുടെ കടുത്ത ആരാധകൻ ആയ താൻ ഇവരുടെ റെക്കോർഡ് ഹിറ്റ് ആയ കിലുക്കം എന്ന ചിത്രം എറണാകുളം കവിത തീയേറ്ററിൽ കണ്ടത് 12 തവണ ആണെന്ന് ചെമ്പൻ വിനോദ് പറയുന്നത്. അതുപോലെ ചെമ്പൻ ആദ്യമായി മോഹൻലാൽ പ്രിയദർശൻ ടീമിനൊപ്പം ജോലി ചെയ്ത ചിത്രമാണ് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഒപ്പം.

അതിൽ താൻ ജോയിൻ ചെയ്ത ദിവസം തന്നെ ഷൂട്ട് ചെയ്തത് ആ ചിത്രത്തിലെ സൂപ്പർഹിറ്റ് കോമഡി രംഗം ആയിരുന്നു എന്നും ചെമ്പൻ ഓർക്കുന്നു. മാമുക്കോയയും ചെമ്പൻ വിനോദും തകർത്തഭിനയിച്ച ആ രംഗം തീയേറ്ററുകളിൽ വലിയ പൊട്ടിച്ചിരി ആണ് ഉണ്ടാക്കിയത്. പ്രിയദർശൻ സാറിന്റെ ഷൂട്ടിംഗ് തന്നെ അതിശയിപ്പിച്ചിട്ടുണ്ട് എന്ന് ചെമ്പൻ വിനോദ് പറയുന്നു.

പല സംവിധായകരും ഓരോ സീൻ മുഴുവൻ ആയി തന്നെ പല ആംഗിളിൽ നിന്നും വീണ്ടും വീണ്ടും ഷൂട്ട് ചെയ്യുമ്പോൾ പ്രിയൻ സാർ ആവശ്യം ഉള്ളത് ഒരു ആംഗിളിൽ നിന്നും എടുത്താൽ അടുത്തത് അടുത്ത ആംഗിളിൽ നിന്നും ആണ് എടുക്കുന്നത് എന്നും അത് കോമഡി അടക്കമുള്ള രംഗങ്ങൾ ചെയ്യുമ്പോൾ നന്നായിരിക്കും എന്നും ചെമ്പൻ പറയുന്നു. അതെ സമയം മികച്ച ചിത്രത്തിനുള്ള ദേശീയ

പുരസ്‌കാരം നേടിയ മോഹൻലാൽ പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലേക്കും പ്രിയദർശൻ ചെമ്പൻ വിനോദിനെ ക്ഷണിച്ചിരുന്നു. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ തിരക്കുകളിൽ ആയത് കൊണ്ട് ചെമ്പന് ആ ചിത്രം ചെയ്യാൻ സാധിച്ചില്ല. മങ്ങാട്ടച്ഛൻ എന്ന റോൾ ആയിരുന്നു ചെമ്പന് വേണ്ടി പ്രിയൻ കരുതി വെച്ചത്. പിന്നീട് ആ വേഷം ചെയ്തത് ഹരീഷ് പേരാടി ആണ്.