ബറോസ്സ് ഒരു ക്ലാസിക്ക് ആവും എന്ന് വിശ്വസിക്കുന്നു; മോഹൻലാലിന് ആശംസകളുമായി ശ്രീകുമാർ മേനോൻ..!!

63

മോഹൻലാൽ നായകനായി എത്തിയ ഒടിയൻ എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ ആണ് ശ്രീകുമാർ മേനോൻ.

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്സ്, ചിത്രത്തിന് ആശംസകളുമായി ശ്രീകുമാർ മേനോൻ എത്തിയിരിക്കുകയാണ്.

ശ്രീകുമാർ മേനോൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ,

ലാലേട്ടന്‍ നാന്നൂറിലേറെ സിനിമകളിലൂടെ ഇരുന്നൂറിലേറെ സംവിധായകരുടെ മനസറിഞ്ഞ മഹാനടന്‍. സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള, എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകനാകുന്നു! അതൊരു ഭയങ്കര കൗതുകമാണ്. ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയര്‍ത്തുന്നതാണ്. അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിര്‍വചനീയമാണ് നമ്മളെ മാന്ത്രിക പരവതാനിയേറ്റുന്ന ‘ബറോസ്’ എത്രമാത്രം ആകാംഷയാണ് ഉയർത്തുന്നത്

ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു. എപ്പോഴേ സംവിധായകൻ ആകുമായിരുന്ന ലാലേട്ടൻ. ഇത് എനിക്ക് ചെയ്യണം എന്ന ആഗ്രഹം ഈ കഥ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അത് എത്ര മനോഹരമായിരിക്കും എന്ന് ഊഹിക്കാമല്ലോ.