മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും; 18 കോടിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ശ്രദ്ധ ശ്രീനാഥും..!!

111

വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുക ആണ്. വിക്രം വേദ എന്ന ചിത്രത്തിൽ മാധവന്റെ നായിക ആയി എത്തിയ കന്നഡ നടികൂടിയായ ശ്രദ്ധ ശ്രീനാഥ്‌ ചിത്രത്തിൽ ഐ എ എസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നുണ്ട്. മാസ്സ് എന്റെർറ്റൈനെർ ആയി എത്തുന്ന ചിത്രം മോഹൻലാൽ ദൃശ്യത്തിന് ശേഷം അഭിനയിക്കുന്ന സിനിമ കൂടി ആയിരിക്കും.

വലിയ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുതൽ മുടക്ക് 18 കോടി ആണെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ട്. ദൃശ്യം 2 ന്റെ ചിത്രീകരണം നവംബറിൽ അവസാനിച്ചതിന് ശേഷം ആയിരിക്കും ഈ സിനിമ തുടങ്ങുക. മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കോമ്പിനേഷനിൽ എത്തുന്ന അഞ്ചാം ചിത്രമാണ് ഇനിയും പേരിടാത്ത ഈ ചിത്രം. ഗ്രാൻഡ് മാസ്റ്റർ മാടമ്പി മിസ്റ്റർ ഫ്രോഡ് വില്ലൻ എന്നി ചിത്രങ്ങളിൽ ആണ് കൂട്ടുകെട്ട് നേരത്തെ ഒന്നിച്ചത്.

മോഹൻലാൽ ആദ്യാവസാനം നിറഞ്ഞാടുന്ന ചിത്രം കൂടി ആയിരിക്കും എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. മോഹൻലാൽ സാറിനൊപ്പം ഉള്ള വേഷം എന്ന് അറിഞ്ഞപ്പോൾ കൂടുതൽ ഒന്നും നോക്കിയില്ല എന്നും എന്നാൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞ കഥയിൽ താൻ ത്രിൽ അടിച്ചു എന്നും ആണ് ശ്രദ്ധ ശ്രീനാഥ്‌ പറയുന്നത്.