ഇന്ന് മോഹൻലാലിന്റെ ജന്മദിനം; മമ്മൂട്ടി നൽകിയ ബർത്ത് ഡേ വിഷ് ഏറെ വ്യത്യസ്തമായി..!!

153

ഇന്ന് മെയ് 21. മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. മലയാള സിനിമ ഒന്നടങ്കം വലിയ ആഘോഷമായി ആണ് മോഹൻലാലിന്റെ ജന്മദിനം ആഘോഷിക്കുന്നത്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ ബർത്ത് ഡേ ആഘോഷിച്ചത്.

മലയാളത്തിൽ നിരവധി താരങ്ങൾ ആണ് മോഹൻലാലിന് ആശംസകളുമായി എത്തിയത്. മോഹൻലാൽ ആരാധകർ സ്പെഷ്യൽ പ്രൊഫൈൽ പിക്കുകൾ വീഡിയോകൾ എന്നിവ ചെയ്തപ്പോൾ യൂട്യൂബ് ഫേസ്ബുക് ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ എല്ലാം ആശംസകൾ കൊണ്ട് നിറയുകയാണ്.

പൃഥ്വിരാജ് , ഉണ്ണി മുകുന്ദൻ , ആസിഫ് അലി തുടങ്ങി യുവതാരങ്ങളും ജയറാം , നാദിർഷ , ഷാജി കൈലാസ് , ജീത്തു ജോസഫ് , മഞ്ജു വേരിയർ തുടങ്ങി നിരവധി ആളുകൾ ആശംസകളുമായി എത്തി. എന്നാൽ ഏറെ വ്യത്യസ്‌തമായ ആശംസകൾ നേർന്നത് മോഹൻലാലിന് മമ്മൂട്ടി ആയിരുന്നു. ലാലിന്റെ സ്വന്തം ഇച്ചാക്ക രാത്രി 12 മണിക്ക് തന്നെ വിഷ് ചെയ്തു. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ കൂട്ടിയിണക്കി ആയിരുന്നു മമ്മൂട്ടിയുടെ വിഷ്.