പതിനഞ്ച് വർഷത്തോളം ലിവിങ് ടുഗതർ; അന്നൊക്കെ ഒട്ടേറെ പഴികേൾക്കേണ്ടി വന്നിട്ടുണ്ട്; എം ജി ശ്രീകുമാർ തന്റെ ഭാര്യയുള്ള പ്രണയത്തെ കുറിച്ച്..!!

305

മലയാളത്തിലെ പ്രിയപ്പെട്ട ഗായകൻ ആണ് എം ജി ശ്രീകുമാർ. എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ആൾ ആണ് ലേഖ ശ്രീകുമാർ.

കുറച്ചു നാളുകൾക്കു മുന്നേ ആണ് എം ജി തന്റെ 30 ആം വിവാഹ വാർഷികം ആഘോഷിച്ചത്. ഇപ്പോൾ തന്റെ ഭാര്യ ലേഖയെ കുറിച്ചും ലേഖയെ കണ്ടുമുട്ടിയ നിമിഷങ്ങളെ കുറിച്ചും ഇരുവരുടെയും പ്രണയത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് എം ജി ശ്രീകുമാർ.

lekha mg sreekumar

നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പാടിയ ഗായകൻ ആണ് എം ജി ശ്രീകുമാർ. കൂടാതെ സംഗീത സംവിധാനവും അതിനൊപ്പം റിയാലിയറ്റി ഷോയിൽ വിധികർത്താവ് ഒക്കെയാണ് മലയാളികളുടെ സ്വന്തം ശ്രീക്കുട്ടൻ. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾ താരം പാടിയിട്ടുണ്ട്.

ഇതിനൊപ്പം തന്നെ സ്റ്റേജ് ഷോകളിലും തിളങ്ങി നിൽക്കുന്ന താരം ഭാര്യക്കൊപ്പം ഈ തിരക്കുകളിൽ നിന്നൊക്കെ മാറി സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. കൂടാതെ ഇരുവരും ഒട്ടേറെ യാത്രകൾ നടത്താറും ഉണ്ട്.

പ്രണയം ലിവിങ് ടുഗതർ വിവാഹം എന്നിവയെ കുറിച്ചും എംജി ശ്രീകുമാർ പറയുന്നത് ഇങ്ങനെ..

lekha mg sreekumar

പ്രണയത്തിൽ ആയ ഇരുവരും 15 വർഷം ലീവിങ് ടുഗതർ ആയി തുടർന്ന് എന്നും അതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തത് ആണെന്ന് എം.ജി ശ്രീകുമാറും ലേഖയും പറയുന്നു. ആ കാലത്ത് ലീവിങ് ടുഗതർ ഒരു സാഹസം തന്നെ ആയിരുന്നു.

പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തിൽ 100 ശതമാനം സത്യം ആണെന്ന് എം ജി ശ്രീകുമാർ പറയുന്നു. 2000 ൽ പുറത്തു വന്ന ഒരു മാഗസിന്റെ കവർ സ്റ്റോറീ ആണ് സ്ഥിതി ഗതികൾ മാറ്റിയത് എന്നും പിന്നീട് ആണ് മൂകാംബികയിൽ വെച്ച് തങ്ങൾ വിവാഹിതർ ആയത് എന്നും തങ്ങൾ പറയുന്നു.

lekha mg sreekumar

അവളെ കൂടെ കൊണ്ട് നടക്കുന്നതിന് പലപ്പോഴും പല പഴികളും കേട്ടിട്ടുണ്ട്. അവളെ കൂടെ കൊണ്ട് നടക്കുന്നതിന് പലപ്പോഴും പല പഴികളും കേട്ടിട്ടുണ്ട് എന്ന് എം.ജി ശ്രീകുമാർ പറയുന്നു.

വർഷങ്ങൾക്ക് ഞാൻ എന്റെ ഭാര്യയെ കൂടെ കൊണ്ട് നടക്കുമ്പോൾ അവളെ പേടി ആയതുകൊണ്ടാണ് ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നത് എന്ന് പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. ഇവന് വേറെ ജോലി ഇല്ലേ പോകുന്നിടത്ത് ഒക്കെ ഭാര്യയേയും കൊണ്ട് നടക്കാൻ.

എന്റെ ചേട്ടൻ പോലും ഈ കാര്യം പറഞ്ഞു എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാലം മാറി. ഇപ്പോൾ ഒരുവിധം എല്ലാ സെലിബ്രറ്റികളും പോകുന്നിടത്തൊക്കെ ഭാര്യയെ കൊണ്ട് പോകുന്നുണ്ട്. എനിക്ക് അവളോട് പേടിയല്ല മറിച്ചു ഇഷ്ടം ആണ്.

അവൾ കൂടെ ഇല്ല എങ്കിൽ വല്ലാത്ത വിഷമം ആണ്. എന്റെ കാര്യങ്ങൾ നോക്കാനും എല്ലാം അറേഞ്ച് ചെയ്യാനും ഒരു മാനേജർ ഉള്ളതിനേക്കാൾ നല്ലത് അല്ലെ ഭാര്യ കൂടെ ഉള്ളത് എം.ജി ചോദിക്കുന്നു.

Facebook Notice for EU! You need to login to view and post FB Comments!