ചീത്തപ്പേര് കേൾപ്പിക്കരുത്; മോഹൻലാലിനെ കണ്ട് പഠിക്കണം; കീർത്തി സുരേഷിന് മേനക നൽകിയ ഉപദേശം ഇങ്ങനെ..!!

594

1980 കളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നായിക ആയിരുന്നു മേനക. മേനകയും ശങ്കറും ഒന്നിച്ചെത്തിയാൽ വിജയങ്ങൾ മാത്രം ആയിരുന്നു ബോക്സ് ഓഫീസിൽ പറഞ്ഞിരുന്നത്.

മലയാളത്തിൽ നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച മേനക തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും മാറിയ താരം പിന്നീട് പത്തൊമ്പത്‌ വർഷങ്ങൾക്ക് ശേഷം കളിവീട് എന്ന സീരിയൽ വഴി അഭിനയ ലോകത്തിൽ തിരിച്ചു വന്നിരുന്നു.

എന്നാൽ നടിയായി അല്ലെങ്കിൽ കൂടിയും നിർമാതാവ് ആയി മേനക അഭിനയ ലോകത്തിൽ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു. കീർത്തി സുരേഷ് , രേവതി സുരേഷ് എന്നി രണ്ടു മക്കൾ ആണ് മേനകക്ക് ഉള്ളത്. അമ്മയുടെ പാത പിന്തുടർന്ന് അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് മകൾ കീർത്തി സുരേഷ്.

മലയാളത്തേക്കാൾ തമിഴിലും തെലുങ്കിലും സൂപ്പർ ഹിറ്റ് നായികയായി കീർത്തി മാറിക്കഴിഞ്ഞു. മലയാളത്തിൽ ഏറ്റവും വലിയ വിജയങ്ങൾ നേടിയ നടിയാണ് മേനക എങ്കിൽ കൂടിയും ഇന്ന് താരം ശ്രദ്ധ നേടുന്നത് തെന്നിന്ത്യൻ നടി കീർത്തി സുരേഷിന്റെ അമ്മയെന്ന ലേബലിൽ ആണ്.

മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിൽ കൂടിയാണ് കീർത്തി സുരേഷ് അഭിനയ ലോകത്തേക്ക് എത്തുന്നത്. പ്രിയദർശൻ ആയിരുന്നു സംവിധാനം. ബോക്സ് ഓഫീസിൽ പരാജയം വാങ്ങിയ ചിത്രം എങ്കിൽ കൂടിയും മോഹൻലാൽ ചിത്രത്തിൽ കൂടി ജന ശ്രദ്ധ നേടാൻ കീർത്തിക്ക് കഴിഞ്ഞു.

തുടർന്ന് ദിലീപിന്റെ നായികയായി റിങ് മാസ്റ്റർ എന്ന ചിത്രത്തിൽ എത്തിയതോടെ താരം വിജയ നായികയായി. തമിഴിൽ വിക്രം പ്രഭുവിനെ നായികയായി ഇതു എന്ന മായം എന്ന ചിത്രത്തിൽ കൂടി ആണ് അരങ്ങേറ്റം കുറിക്കുന്നത്.

എന്നാൽ തുടർന്ന് ശിവകാർത്തികേയൻ , വിജയ് , ധനുഷ് എന്നിവരുടെ നായികയായി തമിഴിൽ ലീഡിങ് നായികമാരുടെ നിരയിലേക്ക് കീർത്തിയുടെ മുന്നേറ്റം വളരെ വേഗത്തിൽ ആയിരുന്നു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിൽ കൂടി അഭിനയ മികവുള്ള താരമാണ് താൻ എന്ന് അരക്കിട്ട് ഉറപ്പിച്ചു കീർത്തി സുരേഷ്.

ഇപ്പോഴിതാ അഭിനയ ലോകത്തിലേക്ക് എത്തുന്നതിന് മുന്നേ മേനക മകൾ കീർത്തിക്ക് നൽകിയ ഉപദേശം ഇങ്ങനെ ആയിരുന്നു. സ്വകാര്യ ചാനലിന് വേണ്ടി നൽകിയ അഭിമുഖത്തിൽ ആണ് മകൾക്ക് താൻ നൽകിയ ഉപദേശത്തെ കുറിച്ച് താരം വാചലയായത്.

സിനിമയിൽ സജീവമാകും മുന്നേ രണ്ടേരണ്ട് ഉപദേശം മാത്രമാണ് ഞാൻ കീർത്തിക്ക് നൽകിയത്. ഒന്നാമത്തേത് സമയം പാലിക്കുക എന്നുള്ളതാണ്. രണ്ട് സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക എന്നുള്ളതാണ്. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോൾക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു അത് സാരമില്ല.

ആവശ്യമായ വിദ്യഭ്യാസം അവൾക്ക് ഉള്ളതുകൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. ഞാൻ സമ്പാദിച്ച് വെച്ച പേരുണ്ട് അതുമാത്രം മോശം ആകാൻ പാടില്ല. ഞാനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല.

റിംഗ് മാസ്റ്ററിൽ അഭിനയിക്കും മുന്നേ മോഹൻലാലിനെയും കമൽ ഹാസനെയും കണ്ട് പഠിക്കണമെന്നും താൻ കീർത്തിയോട് പറഞ്ഞിരുന്നു. റിങ് മാസ്റ്റർ സിനിമയിൽ അന്ധയായ പെണ്കുട്ടിയെ അവതരിപ്പിക്കും മുമ്പ് അമ്മയ്ക്ക് എന്തെങ്കിലും നിർദ്ദേശം തരാനുണ്ടോ എന്ന് കീർത്തി തന്നോട് ചോദിച്ചു.

കണ്ണില്ലാത്തവർക്ക് ചെവി ഷാർപ്പാണ് അതു മനസ്സിലാക്കി ചെയ്യുക എന്നാണ് ഞാൻ പറഞ്ഞത്. റഫറൻസിന് വേണ്ടി യോദ്ധയിലെ മോഹൻലാലിനെയും രാജ പാർവ്വയിലെ കമൽ ഹാസനെയും കാണാൻ പറഞ്ഞുവെന്നും മേനക അഭിമുഖത്തിൽ പറഞ്ഞു.

Facebook Notice for EU! You need to login to view and post FB Comments!