പലപ്പോഴും സിനിമയിൽ നായിക താരങ്ങൾക്ക് ഉള്ളതിനേക്കാൾ അധികം ആരാധകർ നേടിയെടുക്കാൻ സീരിയൽ നടിമാർക്ക് കഴിയാറുണ്ട്. കാരണം വീട്ടമ്മമാർ കൂടുതൽ കാണുന്നത് സീരിയലുകൾ ആണ്. അങ്ങനെ നിരവധി താരങ്ങൾ ആണ് അഭിനയ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ടും പ്രേക്ഷക മനസ്സിൽ ഇന്നും ജീവിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ സീരിയലിലെ കേന്ദ്ര കഥാപാത്രം ആയിരുന്ന അമൃതയും അത്തരത്തിൽ വലിയ ആരാധകർ ഉള്ള താരമാണ്.

അതുകൊണ്ടുതന്നെ താരത്തിന്റെ വിവാഹമോചന വാർത്ത ഞെട്ടൽ ഉണ്ടാക്കുന്നത് ആയിരുന്നു. അമൃതയുടെ നാത്തൂൻ കൂടിയായ ഡിംപിൾ റോസ് സഹോദരന്റെയും മേഘനയുടെ വിവാഹ മോചനത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ കൂടുതൽ ഞെട്ടൽ ഉണ്ടാക്കുന്നത്. നടി ഡിംപിലും മേഘനയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ആ സൗഹൃദമാണ് സഹോദരനെ കൊണ്ട് മേഘനയെ വിവാഹം കഴിപ്പിക്കുന്നത് വരെ എത്തിയതും. വിവാഹ ശേഷം അഭിനയിക്കില്ല എന്നായിരുന്നു ഡോൺ ആ സമയത് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. വിവാഹമായതോടെ ചന്ദനമഴ സീരിയലിലും താരം ഉപേക്ഷിച്ചിരുന്നു.

Loading...

വിവാഹ ശേഷം ഏറെ നാൾ ഇടവേള എടുത്ത മേഘന തുടർന്ന് തമിഴ് സീരിയൽ രംഗത്തു തിരിച്ചെത്തിയിരുന്നു. ഇതാണ് ഇവരുടെ ജീവിതത്തിൽ കല്ല് കടി ഉണ്ടായത് എന്ന് വാർത്തകളിൽ വരുന്നു. എന്നാൽ ഇവിടെ ജീവിതത്തിൽ ശരിക്കും എന്താണ് സംഭവിച്ചത് എന്ന് പ്രേക്ഷകർക്ക് അറിയില്ല. ഈ സാഹചര്യത്തിൽ ആണ് ഡിംപിൾ നടത്തുന്ന പരാമർശങ്ങൾക്ക് ഏറെ ശ്രദ്ധ ലഭിക്കുന്നതും. മേഘന ഇപ്പോൾ അമ്മക്കൊപ്പം ചെന്നൈയിൽ സ്ഥിരതാമസം ആകിയിരിക്കുകയാണ്. വിവാഹ ശേഷം ഇരുവരും വെറും ഒരു വര്ഷം മാത്രമായിരുന്നു ഒന്നിച്ചു ജീവിച്ചത്. മേഘനയും ഡിംപിലും അടുത്ത സുഹൃത്തുക്കൾ ആയിരിക്കെ ആയിരുന്നു വിവാഹം.

എന്നാൽ ഇപ്പോൾ വിവാഹ മോചന വാർത്ത ഒരു തമിഴ് യൂട്യൂബ് ചാനലിൽ വന്നപ്പോൾ അതിനു കീഴിൽ ഡിംപിൾ എന്ന ഐഡി വഴി പോസ്റ്റ് ചെയ്ത കമെന്റുകൾ ആണ് ശ്രദ്ധ നേടുന്നത്. ഡിംപിൾ റോസ് , ഡെൻസി ടോണി എന്നിവരുടെ കമന്റ് ആണ് ശ്രദ്ധ പെടുന്നത്. ഡെൻസി ഡിംപിളിന്റെ അമ്മയാണ്. എല്ലാം അവളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ ആയിരുന്നു. അവളുടെ അച്ഛൻ പോലും ഒരു വലിയ കളവ് ആയിരുന്നു. മേഘന സെപ്റ്റംബറിൽ വിവാഹ മോചനം നേടി എന്ന് പറയുന്നു. അവളുടെ അമ്മ പ്രശസ്തി ഉള്ള പഴയ ജൂനിയർ ആര്ടിസ്റ് ആയിരുന്നു. അവരുടെ യഥാർത്ഥ പേര് ബീന ആന്റണി എന്നായിരുന്നു. എന്നാൽ ഇപ്പോൾ പേരുമാറ്റി അമ്മയുടെ പേര് നിമ്മി വിൻസെന്റ് എന്നാണ്.

അവളെ നാട്ടിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ കുറെ ശ്രമിച്ചിരുന്നു പക്ഷെ അവളുടെ അമ്മ വിട്ടില്ല. തങ്ങൾക്ക് എതിരെ മേഘനയും അമ്മയും ആറു കേസുകൾ നൽകി എന്നും ഒടുവിൽ ആണ് വിവാഹ മോചനം വേണം എന്ന് ആവശ്യപ്പെട്ടത് എന്നും ഡിംപിൾ കംമെന്റിൽ കൂടി പറയുന്നു. മേഘന പറഞ്ഞത് എല്ലാം കളവു ആയിരുന്നു. അവൾ കല്യാണത്തിന് അണിഞ്ഞ ആഭരണങ്ങൾ പോലും ഇമിറ്റേറ്റഡ്‌ ആയിരുന്നു. അവളുടെ അമ്മ അവളെ കാശ് ഉണ്ടാക്കുവാൻ പിടിച്ചു വെച്ചു. അവൾ തന്നെ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത്. മുഴുവൻ കടത്തിൽ ആയിരുന്നു അവൾ. നഷ്ട പരിഹാരം ആയി ആദ്യം 68 ലക്ഷം രൂപ ചോദിച്ചു. എന്നാൽ അവസാനം ഇട്ടു കൊണ്ട് വന്ന 16 പവൻ വാങ്ങി അദാലത്തുവഴി വിവാഹ മോചനം നടക്കുന്നത്.

അവളുടെ അമ്മയെയും അവളെയും കുറിച്ച് അഭിമുഖങ്ങൾ കൊടുക്കരുത് എന്നായിരുന്നു ആകെ ഉള്ള ആവശ്യം. മേഘനയുടെ യഥാർത്ഥ പേര് പിങ്കി മോൾ എന്നാണ്. ഇവൾക്ക് അച്ഛൻ ഇല്ല എന്നും അച്ഛൻ വിദേശത്താണ് എന്ന് പറഞ്ഞു എങ്കിലും വിവാഹത്തിനോ നിശ്ചയത്തിനോ എത്തിയില്ല എന്നും പറയുന്നു. എന്നാൽ വിവാഹ മോചനത്തിൽ രണ്ടു പേർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് സീരിയൽ ലോകത്തും നിന്നും ഉള്ള റിപ്പോർട്ട്.