ദിലീപ് തളരുന്നു, ഭർത്താവിൽ നിന്നും ചതിക്കപ്പെട്ടിട്ടും മഞ്ജു നീ വളരുകയാണ്; ഇവ ശങ്കറിന്റെ വാക്കുകൾ..!!

742

കൊച്ചിയിൽ നടിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിൽ മലയാള സിനിമ ഒന്നടങ്കം വീണ്ടും പിന്തുണ ആയി വരുമ്പോഴും ആദ്യം മുതൽ തന്നെ കൂടെ നിന്നതും നിരവധി താരങ്ങൾ കൂറുമാറിയപ്പോഴും തന്റെ കൂട്ടുകാരിക്ക് ഒപ്പം നിന്നയാൾ ആണ് ദിലീപിന്റെ മുൻ ഭാര്യയും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറുമായ മഞ്ജു വാര്യർ.

ഈ പോരാട്ടത്തിൽ യഥാർത്ഥ വിജയി മഞ്ജു വാര്യർ ആണെന്ന് സോഷ്യൽ ആക്ടിവിസ്റ്റ് ആയ ഇവ ശങ്കർ പറയുന്നു. ആദ്യം മുതൽ തന്നെ മുന്നിൽ നിന്നും നയിച്ച ആൾ കൂടി ആണ് മഞ്ജുവെന്ന് താരം പറയുന്നു. മഞ്ജുവിന് ഒരു പോസിറ്റീവ് എനർജി ഉണ്ടെന്നും ഇവ പറയുന്നു. ഇവ ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ…

എങ്ങനെയാണ്‌ ഒരു വ്യക്തിക്കു ഇത്രയും പോസിറ്റീവ് ആയിരിക്കാൻ കഴിയുന്നതിനു ഏക തെളിവാണ് മഞ്ജു വാരിയർ. ഒത്തിരി സ്ത്രീകൾക്ക് പ്രചോദനമേകുന്ന ജീവിതം വ്യക്തിത്വം. നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ അമ്പലകൾ അല്ല എന്ന പൊതു ധാരണയാണ് മഞ്ജു വാരിയർ എന്ന നടി പൊളിച്ചു മാറ്റിയത്.

ഇപ്പോൾ തലയുയർത്തി നിൽക്കാൻ ഏറ്റവും യോഗ്യത നീ അല്ലെ മഞ്ജു?? ഭർത്താവിൽ നിന്നും ചതിക്കപ്പെട്ടിട്ടും മകൾ സ്നേഹം നിഷേധിച്ചിട്ടും നീ വിധിയോട് പൊരുതി. മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ ഒരു ചാൺ കയറിലോ ഒരു കുപ്പി വിഷത്തിലോ എന്നേ തീർന്നു പോയേനെ.

അല്ലെങ്കിൽ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ…. നീയും അതി ജീവിച്ചവൾക്കൊപ്പമുണ്ട്. പരിഹസിച്ചവരുടെയും
നിന്ദിച്ചവരുടെയും മുന്നിൽ പുഞ്ചിരി കൊണ്ട് ഉയരങ്ങൾ നടന്നു നീങ്ങുമ്പോൾ.  തകർന്നത് അയാളാണ് ദിലീപ് എന്ന അഹങ്കരി അയാളുടെ അഹങ്കാരത്തിനു ഏറ്റ പ്രഹരമാണ് ഇതു കാലം കാത്തു വെച്ച കാവ്യനീതി….