എനിക്ക് രക്തം ഇരച്ചു കയറുന്നത് പോലെ തോന്നും, ഏറ്റവും ഇറിട്ടേഷൻ ഉണ്ടായ നിമിഷം; മഞ്ജിമ മോഹന്റെ മീറ്റു വെളിപ്പെടുത്തൽ..!!

71

ബാലതാരമായി എത്തി, പിന്നീട് നായികാ നടിയായി മാറിയ അഭിനേതാവ് ആണ് മഞ്ജിമ മോഹൻ. 2000ൽ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്ന മഞ്ജിമ, അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന് തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു.

2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. നിവിൻ പോളി ആയിരുന്നു ചിത്രത്തിൽ നായകൻ. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ.

പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച മഞ്ജിമക്ക് മലയാളത്തിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു, എന്നാൽ നിവിൻപോളി നായകനായി എത്തിയ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച മിഖായേൽ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ തീരിച്ചെത്തിയിരിക്കുകയാണ് മഞ്ജിമ.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജിമ മീടൂ കാമ്പയ്നെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്, “പലരുടേയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ അസ്വസ്ഥത തോന്നാറുണ്ട്. രക്തം വരെ തിളച്ചു പൊങ്ങുന്നതു പോലേ തോന്നും. അത്രയധികം ഇറിട്ടേഷനാണ് അവ സൃഷ്ടിക്കുന്നത്. എനിക്ക് സിനിമയില്‍ നിന്ന് ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആരും എന്നോട് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിട്ട് വെളിപ്പെടുത്തിയിട്ടുമില്ല.’ മഞ്ജിമ പറഞ്ഞു.

സം സം എന്ന ചിത്രമാണ് മഞ്ജിമ പ്രധാന വേഷത്തിൽ എത്തി ഇനി വരാൻ ഇരിക്കുന്നത്.

Facebook Notice for EU! You need to login to view and post FB Comments!