പാലയെ തൊടാൻ കഴിയാതെ ജോസ് കെ മാണി; എൽഡിഎഫ് മേഖലയും നേടി മാണി സി കാപ്പൻ..!!

49

കേരളം വീണ്ടും എൽ ഡി എഫിനൊപ്പം പോകും എന്നാണു കാണിക്കുന്നത് എങ്കിൽ കൂടിയും യൂഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണിക്ക് പാലായിൽ വമ്പൻ തിരിച്ചടി ആണ് നേരിടുന്നത്.

പാലായിൽ മാണി സി കാപ്പനും ജോസും ഇജ്ജോടിഞ്ച്‌ പോരാട്ടം ആണ് കാണിക്കുന്നത്. വോട്ട് എന്നി തുണ്ടങ്ങിയപ്പോൾ 132 വോട്ടിന് ജോസ് കെ മാണി ആയിരുന്നു മുന്നിൽ നിന്നത് എങ്കിൽ പിന്നീട് ആ ട്രെൻഡ് പൂർണ്ണമായും മാറുക ആയിരുന്നു.

ഇടയ്ക്കിടെ വോട്ടുകളുടെ ലീഡ് മാറി മാറി വന്നപ്പോൾ അവസാന വോട്ടിംഗ് അനുസരിച്ചു 5500 നു മുകളിൽ വോട്ട് ലീഡ് ആണ് മാണി സി കാപ്പന് ഉള്ളത്. നേരത്തെ എക്സിറ്റ് പോളുകൾ പറഞ്ഞത് മാണി സി കാപ്പന്റെ തോൽവിയും ജോസ് കെ മാണിയുടെ വമ്പൻ വിജയവും ആയിരുന്നു.

എന്നാൽ അതിനെ അട്ടിമറിക്കുന്ന ലീഡ് ആണ് മാണി സി കാപ്പൻ ഇതുവരെ നേടിയിരിക്കുന്നത്. അതെ സമയം കേരളത്തിൽ വീണ്ടും എൽ ഡി എഫ് തരംഗം ആണ് ഉള്ളത്. 91 മണ്ഡലങ്ങളിൽ എൽ ഡി എഫ് ആണ് ലീഡ് ചെയ്യുന്നത്.