ആദ്യ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക ആവുക. രണ്ടാം ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നായിക. അങ്ങനെ ഒരു അസുലഭ അവസരം ലഭിച്ച താരം ആണ് പ്രശസ്ത ഛായാഗ്രാഹകൻ കൂടിയായ മുരളീധരന്റെ മകൾ കാർത്തികക്ക് ലഭിച്ചത്. അമൽ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ തേച്ചിട്ട് പോകുന്ന നായികയായി ആയിരുന്നു കാർത്തികയുടെ തുടക്കം.

Loading...

തുടർന്ന് ജോയി മാത്യു സംവിധാനം ചെയ്ത അങ്കിൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ സിനിമ അഭിനയ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും തന്റെ ആദ്യ രണ്ടു നായകന്മാർ ആയ ദുൽഖറിന്റെയും മമ്മൂട്ടിയുടേയും സ്വഭാവങ്ങളെയും ഇഷ്ടങ്ങളെയും കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കാർത്തിക ഇപ്പോൾ. മുംബൈ മലയാളിയായ കാർത്തിക കടുത്ത ദുൽഖർ ആരാധിക ആയിരുന്നു സിനിമയിൽ എത്തുന്നതിന് മുന്നേ തന്നെ..

കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് കാർത്തിക മനസ്സ് തുറന്നത്. കുഞ്ഞിക്കയും അച്ഛൻ മമ്മൂക്കയും തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങൾ ഉണ്ടെന്നു താരം പറയുന്നു. കുഞ്ഞിക്ക വളരെ ഫ്രണ്ടിലി ആണെന്ന് കാർത്തിക പറയുന്നു. യാത്ര ചെയ്ത സ്ഥലങ്ങൾ ഇഷ്ട ഭക്ഷണങ്ങൾ എന്നിവയെ കുറിച്ചും ദുൽഖർ സൽമാൻ പറയും. ഹിപ്പോപ്പ് പാട്ടുകൾ ആണ് കൂടുതൽ ഇഷ്ടം. എന്നാൽ മമ്മൂട്ടിയോട് കൂടുതൽ ഭയം ആയിരുന്നു. ബഹുമാനം കലർന്ന ഒരു തരം ഭയം.

അതുകൊണ്ടു തന്നെ സംസാരിക്കാൻ അവസരങ്ങൾ ഉണ്ടായാൽ കൂടിയും അത് ആണ് പരമാവധി ശ്രമം നടത്താറുള്ളത്. എന്നാൽ ഇങ്ങനെ പോയാൽ എങ്ങനെ അഭിനയിക്കും എന്നായി ജോയി സാർ. തുടർന്ന് ആണ് മമ്മൂക്കയുമായി സംസാരിച്ചു തുടങ്ങി. അങ്ങനെ ഞങ്ങൾ പെട്ടന്ന് കൂട്ടായി. പിന്നെ ഞങ്ങൾ ഭക്ഷണം കഴിച്ചോ എന്നൊക്കെ അദ്ദേഹം ചോദിച്ചു തുടങ്ങി ഇരുന്നു. അവരോടൊപ്പം ഉള്ള സമയം നല്ല രസം ആയിരുന്നു. ഷൂട്ടിംഗ് സമയത്ത് അതിൽ മാത്രം ആയിരിക്കും അവരുടെ ശ്രദ്ധ. അത് കഴിഞ്ഞാൽ ഭയങ്കര കൂൾ ആയിരിക്കും. ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നതിനേക്കാൾ അധികമായി അവരിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. രാഷ്ട്രീയത്തിൽ അറിവുകൾ ഉണ്ടായത് കൊണ്ട് അതിനെ കുറിച്ചുള്ള ചർച്ചകൾ ആണ് കൂടുതൽ നടന്നത്.

മുംബയിലാണ് ജനിച്ച് വളർന്നതെങ്കിലും മലയാള സിനിമകളോടായിരുന്നു കൂടുതൽ ഇഷ്ടം. എനിക്ക് മാത്രമല്ല പുറത്തു വളർന്ന മിക്ക കുട്ടികൾക്കും അങ്ങനെ തന്നെയായിരിക്കും. ഞങ്ങളുടെ സിനിമ വെറും കെട്ടുക്കാഴ്ച അല്ലെന്നും കാമ്പുള്ള സിനിമയാണെന്നും അവിടെയുളള സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയുമായിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അവസരം കിട്ടിയാൽ അഭിനയിക്കും. ഞാൻ വർത്തമാന കാലത്ത് ജീവിക്കുന്ന കുട്ടിയാണ് ഭാവിയെ കുറിച്ച് ചിന്തിച്ച് ടെൻഷൻ അടിക്കാറില്ല. കാർത്തിക പറയുന്നു.