പഠിക്കാൻ വിട്ട സമയത്ത് പഠിക്കണമായിരുന്നു; വീട്ടമ്മയുടെ കമന്റിന് യുവാവിന്റെ മാസ്സ് മറുപടി, കയ്യടി..!!

ഇന്നത്തെ യുവാക്കൾ ഒരു ജോലി നേടിയേക്കാൻ കഴുന്നതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന മേഖലയാണ്. സ്വന്തം വിവാഹം. ഇപ്പോഴത്തെ കാലത്തെ കുട്ടികൾക്ക് നല്ല ജോലിയും വിദ്യാഭ്യാസവും ഓകെ നോക്കി മാത്രമേ വിവാഹത്തിന് തയ്യാറുകയുള്ളൂ. പെണ്കുട്ടികളുടെ വിദ്യാഭ്യാസം എത്ര കുറഞ്ഞാലും കുട്ടികൾക്ക് നല്ല ജോലിയുള്ള വിദ്യാഭ്യാസമുള്ള ഭർത്താവിനെ തന്നെ ലഭിക്കണം.

ചോദ്യ ശരങ്ങൾക്ക് ഒത്തിരി നേരിടണം ഒരു വിവാഹം നടക്കണം എങ്കിൽ, ആദ്യം പെണ്ണിന്റെ അമ്മാവന്റെ വക ആയിരിക്കും ചോദ്യങ്ങൾ, ജോലി എവിടെയാണ്, കമ്പനിയുടെ പേര് എന്താണ്, എത്ര രൂപയാണ് ശമ്പളം, എത്ര മണിക്കൂർ ആണ് ജോലി, എത്ര ലീവ് ഉണ്ട്, എവിടെയാണ് പഠിച്ചത്..?, യൂണിവേഴ്‌സിറ്റി ഏതാണ്, എന്ത് കൊണ്ട് സർക്കാർ ജോലി നോക്കിയില്ല ഇങ്ങനെ പോകുന്നു ചോദ്യങ്ങളുടെ ലിസ്റ്റ്.

കഴിഞ്ഞ ദിവസം തന്റെ സുഹൃത്ത് നേരിട്ട ഇതുപോലെ ഒരു അനുഭവം പങ്കുവെക്കുകയായിരുന്നു യുവാവ്. ഡ്രൈവർ ആയ തന്റെ സുഹൃത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്ത് ഇട്ട വീഡിയോ ഹിറ്റ് ആകുകയും അതിൽ വീട്ടമ്മ നൽകിയ കമന്റും അതിന്റെ മറുപടിയുമാണ് ഇപ്പോൾ ഹിറ്റ് ആയി മാറിയിരിക്കുന്നത്.

പഠിക്കാൻ വിട്ട് സമയത്തു പഠിച്ചിരുന്നു എങ്കിൽ നല്ല കുട്ടിയെ വിവാഹം കഴിക്കാൻ പടില്ലായിരുന്നോ എന്നാണ് വീട്ടമ്മയുടെ ചോദ്യം, കിടിലം മറുപടി തന്നെയാണ് മറ്റൊരു വീഡിയോയിൽ കൂടി യുവാവ് നൽകിയത്.

യുവാവിന്റെ മറുപടി ഇങ്ങനെ

ചേച്ചി വലിയ ആളായതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ചേച്ചിയുടെ വീട്ടിൽ മതിൽ പണിയണമെങ്കിലോ, പെയ്ന്റടിക്കണമെങ്കിലോ കലക്ടർമാരെയും മന്ത്രിമാരെയുമൊക്കെയാകും വിളിക്കുന്നത്. അതവിടെ നിൽക്കട്ടെ. ചേച്ചിക്ക് ഒരു അപകടം സംഭവിച്ച് റോഡിൽ കിടക്കുമ്പോൾ ആരെങ്കിലും രക്ഷപെടുത്തിയാൽ ചേച്ചി അവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ചോദിക്കരുത്. മോനെ നന്ദിയുണ്ട് എന്നൊരു വാക്ക് പറയണം. രക്ഷിക്കുന്നവന് എത്ര പഠിപ്പുണ്ടെന്ന് നോക്കുന്നത് തെറ്റല്ലേ? ഇത്രയും പറഞ്ഞുകൊണ്ട് യുവാവ് വിഡിയോ അവസാനിപ്പിച്ചു. ഈ വിഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എല്ലാം തികഞ്ഞവർ ആയി ആരും ഇല്ല, അത് മനസിക്കാൻ കഴിയാത്തവർക്ക് കിടിലം മറുപടി തന്നെയാണ് യുവാവ് നൽകിയത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago